വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാന് ശാഖയ്ക്ക് ധനസഹായം നല്കുന്ന പ്രധാന വ്യക്തികളിലൊരാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇസ്മത്തുള്ള ഖലോസായ് ആണ് ഐഎസ് ഐഎസ്-കെയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രധാന വ്യക്തികളിലൊരാള്‍. ഇയാള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് ശൃംഖലയ്ക്ക് ധനസഹായം നല്കുന്ന വ്യക്തിയാണ്. ഒപ്പം വിദേശ തീവ്രവാദികളെ അഫ്ഗാനിസ്ഥാനില്‍ പോരാട്ടത്തിനെത്തിക്കുന്നതിന് പിന്നിലും ഇസ്മത്തുള്ള ഖലോസായുടെ കൈകളുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുര്‍ക്കിയിലെ ഒരു ബിസിനസ് സ്ഥാപനം എന്ന വ്യാജേനയാണ് ഇയാള്‍ ഐ എസ് ഐഎസ് കെയ്ക്ക് ഫണ്ട് നല്‍കിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് ശാഖയായ ഐഎസ് ഐഎസ്-കെ അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് പ്രധാന ഭീഷണിയാണെന്നും ബൈഡന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: