മുംബൈ: സമുദ്ര സുരക്ഷാ രംഗത്ത് ഇന്ത്യയ്ക്ക് കരുത്ത് പകരുന്ന അത്യാധുനിക പടക്കപ്പലായ ഐ എന്‍ എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാവികസേനയ്ക്ക് സമര്‍പ്പിച്ചു. ഇതോടെ ഇനി ഇന്ത്യയെ തൊടാന്‍ ശത്രുരാജ്യങ്ങള്‍ ഭയക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ചടങ്ങില്‍ നാവികസേനാ മേധാവി മുഖ്യാതിഥിയായിരുന്നു. ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന് ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആത്മനിര്‍ഭര്‍ ഭാരതിന്റെ കൂടി വിജയമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മിസൈലുകളെ നശിപ്പിക്കുന്ന സ്റ്റെല്‍ത്ത് ഗൈഡഡ് കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. നാല് കപ്പലുകളാണ് 35,800 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നശീകരണശേഷിയുള്ള കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് വിശാഖപട്ടണം. ഈ കപ്പലിന്റെ 75 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നതാണ് ഇന്ത്യയുടെ വിജയം. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആത്മനിര്‍ഭര്‍ പദ്ധതിയുടെ കൂടി വിജയമാണ്.
ഡിസ്ട്രോയര്‍ വിഭാഗത്തില്‍ നാവികസേനയുടെ പക്കലുള്ള കപ്പലുകളില്‍ വച്ച് ഏറ്റവും വലുതെന്ന വിശേഷണവും ഇനി ഐ എന്‍ എസ് വിശാഖപട്ടണത്തിന് സ്വന്തമാണ്. 163 മീറ്റര്‍ നീളവും 7,400 ടണ്ണിലധികം ഭാരവുമുണ്ട്. സൂപ്പര്‍സോണിക് ഉപരിതല-ഉപരിതല, ഭൂതല-വിമാന മിസൈലുകള്‍, ഇടത്തരം, ഹ്രസ്വദൂര തോക്കുകള്‍, അന്തര്‍വാഹിനികള്‍ തകര്‍ക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍, നൂതന ഇലക്ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അത്യാന്താധുനിക സൗകര്യങ്ങളാണ് ഐഎന്‍എസ് വിശാഖപട്ടണത്തിലുള്ളത്. 30 നോട്ടുകളില്‍ കൂടുതല്‍ വേഗത കൈവരിക്കാനുള്ള കഴിയും കപ്പലിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: