ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും വിന്റര്‍ ഒളിമ്പിക്സ് ഉപേക്ഷിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് നടപടികള്‍ക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഒരുങ്ങുന്നദതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ല്‍ ബീജിങില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ നിന്ന് വിട്ടു നില്ക്കാന് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് സൂചന നല്‍കിയിരുന്നു.
ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് യുഎസ് നിസഹകരണം. അമേരിക്കയുടെ പുതിയീക്കത്തിനെതിരെ ചൈനയും രംഗത്തുവന്നിരുന്നു. കായിക മത്സരങ്ങളെ രാഷ്ട്രീയ വത്കരിക്കുന്നത് ഒളിമ്പിക്സിന്റേയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അത്ലറ്റുകളുടേയും വീര്യത്തെ കെടുത്തുന്ന പ്രവൃത്തിയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു.
ചൈനീസ് തലസ്ഥാനമായ ബീജിങിലാണ് 2022 വിന്റര്‍ ഒളിമ്പിക്സ് അരങ്ങേറുന്നത്. കസാഖിസ്ഥാനെ പിന്തള്ളിയാണ് ചൈന നടത്തിപ്പ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: