റാഞ്ചി: ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20 യിലും ഇന്ത്യയ്ക്ക് ജയം. മൂന്നുകളി പരമ്പരയില്‍ രണ്ടും ജയിച്ച ആതിഥേയര്‍ പരമ്പരയും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ കെഎല്‍ രാഹൂലിന്റേയും രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് മകവില്‍ ഇന്ത്യ 17.2ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇരുവരും അര്‍ധശതകം നേടിയിപ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 117 റണ്‍സിന്റേത്.
മറുപടി പറഞ്ഞ ഇന്ത്യയുടെ തുടക്കം ബൗണ്ടറിയോടെ ആയിരുന്നു. ടിം സോത്തിയുടെ പന്തില്‍ കെ എല്‍ രാഹുല്‍ ഫോര്‍ അടിച്ചു. ആദ്യ ഓവറില്‍ 9 റണ്‍സ്.
നാലാം ഓവര്‍ എറിഞ്ഞ ആദം മില്‍നെയെ രാഹുല്‍ ഫോറും രോഹിത് സിക്സും അടിച്ചു. വഴങ്ങിയത് 14 റണ്‍സ്. ബൗളര്‍മാരെ മാറി പരീക്ഷിച്ചിട്ടും ഇന്ത്യന്‍ ഓപ്പണര്‍മാരെ പിരിക്കാന്‍ കിവികള്‍ക്ക് കഴിഞ്ഞില്ല. ശരാശരി ഏഴു റണ്‍സിനു മുകളില്‍ തല്ലുവാങ്ങുകയും ചെയ്തു. അടി കുറച്ചു കൊണ്ട മിച്ചല്‍ സാന്റിനര്‍ ആദ്യ രണ്ട് ഓവറില്‍ വഴങ്ങിയത് 6 റണ്‍സ്. എന്നാല്‍ മൂന്നാം ഓവറില്‍ രാഹുല്‍ രണ്ടു തവണ സിക്സര്‍ പറത്തിയതുള്‍പ്പെടെ 16 റണ്‍്സ്
ആദം മില്‍നെയെ സിക്സര്‍ പറത്തി രാഹുല്‍ അര്‍ധശതകം തികച്ചു. നേരിട്ടത് 40 പന്തുകള്മാത്രം. 11. 4 ഓവറില്‍ ഇന്ത്യ 100 കടന്നു
49 പന്തില്‍ 65 റണ്‍സ് എടുത്ത രാഹുലിനെ പുറത്താക്കി ടിംസൗത്തി ന്യൂസിലാന്റിന് ആദ്യവിക്കറ്റ് സമ്മാനിച്ചു. വെങ്കിടേഷ് അയ്യര്‍ എത്തി.ആദം മില്‍നെയെ സിക്സര്‍ പറത്തി രോഹിതും അര്‍ധശതകം തികച്ചു. നേരിടേണ്ടി വന്നത് 35 പന്ത് മാത്രം. ടിംസൗത്തി രോഹിതിനേയും(55) മടക്കി. പകരം വന്ന സൂര്യകുമാര്‍ യാദവിനേയും(1) പുറത്താക്കി സൗത്തി മൂന്നാം വിക്കറ്റും സ്വന്തമാക്കി.
ജയിംസ് നിന്ഷാമിനെ അടിപ്പിച്ച് രണ്ട് സിക്സര്‍ പറത്തി ഋഷഭ് പന്ത് (12*)ഇന്ത്യന്‍ വിജയം ഇറപ്പിച്ചു. വെങ്കിടേഷ് അയ്യരും(12*) പുറത്താകാതെ നിന്നു
ഇന്ത്യന്‍ ജേഴ്സിയില്‍ ആദ്യ ടി 20 മത്സരത്തിനിറങ്ങിയ ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലും തകര്‍ത്തെറിഞ്ഞതോടെ ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 153 റണ്‍സിലൊതുങ്ങിയത്.
ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അശ്വിന് നാല് ഓവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റും അക്സര്‍ പട്ടേല്‍ നാനല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.
21 പന്തില്‍ ഒരു ഫോറും മൂന്ന്് സിക്സറും സഹിതം 34 റണ്‍സ് എടുത്തു ഗ്ലെന്‍ ഫിലിപ്പ്സാണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരായ മാര്ട്ടിന് ഗപ്റ്റിലും ഡാരില്‍ മിച്ചലും ന്യൂസിലന്‍ഡിന് ഗംഭീര തുടക്കം സമ്മാനിച്ചു. 4.2 ഓവറില്‍ ഇവര്‍ 48 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ ഈ തുടക്കം മറ്റ് ബാറ്റ്സ്മാന്മാര്ക്ക് മുതലാക്കാനായില്ല.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളും അതിര്‍ത്തികടത്തി വെടിക്കെട്ട് തുടങ്ങിയ ഗപ്റ്റില്‍ ഒടുവില്‍ ദീപക് ചഹാറിന്റെ പന്തില്‍ വീണു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. പതിനഞ്ച് പന്തില്‍ 31 റണ്‍സുമായാണ് ഗപ്റ്റില്‍ മടങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു.
മൂന്നാമനായി കളത്തിലെത്തിയ മാര്‍ക്ക് ചാപ്പമാനൊപ്പം ഓപ്പണര്‍ ഡാരില്‍ മിച്ചല്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാപ്പ്മാനെ മടക്കി അക്സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പതിനേഴ് പന്തില്‍ 21 റണ്‍സ് നേടിയ ചാപ്പ്മാനെ അക്സര്‍ പട്ടേലിന്റെ പന്തില്‍ രാഹുല്‍ പിടികൂടി.
ചാപ്പ്മാന് പിന്നാലെ ഡാരില്‍ മിച്ചലും പുറത്തായി. ആദ്യ മത്സരം കളിക്കുന്ന പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് മിച്ചലിന്റെ ക്യാച്ചെടുത്തു. 28 പന്തില്‍ മൂന്ന ബൗണ്ടറികളുടെ മികവില്‍ മിച്ചല്‍ 31 റണ്‍സ് എടുത്തു. ടിം സീഫെര്‍ട്ടിനും പിടിച്ചുനില്‍ക്കാനായില്ല. സ്്്പിന്നര് അശ്വിന് വിക്കറ്റ സമ്മാനിച്ച് മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ ക്യാച്ചെടുത്തു. 13 റണ്‍സാണ് സമ്പാദ്യം.
ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവര്ക്കും വിക്കറ്റു കിട്ടി
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫീല്ഡിങ്തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഹര്‍ഷല്‍ പട്ടേല്‍ അവസാന ഇലവനില്‍ ഇടം നേടി. ഹര്‍ഷലിന്റെ അരങ്ങേറ്റ മത്സരമാണിത്്. ന്യൂസിലന്‍ഡ് മൂന്ന മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജിമ്മി നീഷാം, ആദം മില്‍നെ, ഇഷ് സോധി എന്നിവര്‍ തിരച്ചെത്തി. രചിന്, ആസില്‍, ഫെര്ഗൂസന് എന്നിവരെയാണ് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: