ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കോവിഡ് ബോധ കുതിച്ചുയരുന്നതില്‍ ആശങ്ക. ശനിയാഴ്ച കോവിഡ് ഏകദേശം 65000 പേരെ ബാധിച്ചു. ഇതാദ്യമായാണ് കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം രോഗബാധയുണ്ടാകുന്നതെന്ന് പകര്‍ച്ചവ്യാധികള്‍ക്കുള്ള റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇതോടെ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളെ ആശങ്കയോടെയാണ് കാണുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ ദിവസേനയുള്ള രോഗബാധ 15,000ഓളം വീതം അധികമാവുകയാണ്. ഏഴ് ദിവസത്തെ കോവിഡ് കേസുകള്‍ ലക്ഷത്തിന് 336.9 പേര് എന്ന നിലയിലേക്ക് പൊടുന്നനെ ഉയരുകയായിരുന്നു. 12 ദിവസം കൂടുമ്പോള്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നുവെന്നാണ് ആഞ്ചെല മെര്‍ക്കല്‍ പറയുന്നത്. ഇതോടെ റസ്റ്റൊറന്റുകള്‍, ബാറുകള്‍, പൊതു പരിപാടികള്‍ എന്നിവിടങ്ങളിലേക്ക് വാക്സിനെടുക്കാത്തവരുടെ പ്രവേശം നിയന്ത്രിച്ചിരിക്കുകയാണെന്ന് ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു.
ഇപ്പോള്‍ ജര്‍മ്മനിയില്‍ കോവിഡിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ അടിയന്തരഘട്ടം എത്തിയിരിക്കുകയാണ്. എതിര്‍നടപടികള്‍ എടുത്തില്ലെങ്കില്‍ വളരെ ദുര്‍ബലമായ ഒരു ക്രിസ്മസായിരിക്കും കാത്തിരിക്കുന്നത്, റോബര്‍ട്ട് കൊച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസിഡന്റ് ലോതര്‍ വീലര്‍ പറഞ്ഞു.
‘ഇതുപോലെ ഞങ്ങള്‍ വിഷമിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ഗുരുതരരോഗബാധയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്ട്രോക് ബാധിച്ചവര്‍ക്ക് ഒരു ഐസിയു കണ്ടെത്താന്‍ രണ്ട് മണിക്കൂറിലധികം എടുക്കുകയാണ്,’ വീലര്‍ പറഞ്ഞതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി പറഞ്ഞു.
5.6 കോടി ആളുകള്‍ ജര്‍മ്മനിയില്‍ കോവിഡ് 19 വാക്സിന് എടുത്തിട്ടുണ്ട്. രാജ്യത്തെ വാക്സിനേഷന് നിരക്ക് 67.8 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. -റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. 50ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള രാജ്യങ്ങള്‍ താഴെ പറയുന്നു; ബ്രിട്ടന് (97 ലക്ഷം) റഷ്യ (90 ലക്ഷം), തുര്‍ക്കി (85 ലക്ഷം) ഫ്രാന്‍സ് (74 ലക്ഷം) ഇറാന് (60 ലക്ഷം) അര്‍ജന്റീന (53 ലക്ഷം), സ്പെയിന് (50 ലക്ഷം) ജര്‍മ്മനി (52 ലക്ഷം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: