ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ധീരമായ തീരുമാനത്തിലൂടെ പുതിയൊരു പ്രതിച്ഛായയിലേക്ക് പ്രധാനമന്ത്രി മോദി ഉയരുകയായിരുന്നു. ധിക്കാരിയായ നേതാവ് എന്ന പ്രതിപക്ഷ ആരോപണത്തെ തീരുത്തുകയായിരുന്നു മോദി.
‘ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്ന രണ്ട് വാക്കിലൂടെ മോദിയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമായിരുന്നു വെള്ളിയാഴ്ച ഇന്ത്യ കണ്ടത്. മോദി ധിക്കാരിയാണെന്ന പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു വീഴുകയായിരുന്നു. ‘കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷമായി സ്വീകരിക്കുന്നതിന് കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു,’- കരുത്താര്‍ന്ന ഈ കുറ്റസമ്മതത്തിലൂടെ മോദിയുടെ ജനാധിപത്യഭാവത്തിന്റെ തെളിമയാര്‍ന്ന മുഖമാണ് ലോകം കണ്ടത്.
‘സത്യസന്ധവും പരിശുദ്ധവുമായ ഹൃദയത്തോടെയാണ് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. കര്‍ഷകരെ ബോധ്യെപ്പെടുത്താന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ചില വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലയെന്നതിനര്ത്ഥം ഞങ്ങളുടെ പരിശ്രമത്തില്‍ ചില പോരായ്മകള്‍ ഉണ്ടായിരുന്നിരിക്കണമെന്നതാണ്’ മോദി വെള്ളിയാഴ്ച രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു.
മോദിയെക്കുറിച്ച് പ്രതിപക്ഷം നടത്തിയ ദുഷ്പ്രചരണങ്ങള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് സമവായത്തിന്റെ സൗമ്യമുഖം കാട്ടി മോദി ഒരിയ്ക്കല്‍ കൂടി ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയായിരുന്നു വെള്ളിയാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: