തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതികരണവുമായി രംഗത്തുണ്ട്. ഏറ്റവും ഒടുവില്‍ ശബരിമലയില്‍ ആചാര ലംഘനത്തിന് ശ്രമിച്ച ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും പ്രതികരണവുമായി രംഗത്ത്. ബിന്ദു അമ്മിണി ഇടക്കിടെ ദല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ എത്തി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിച്ചാലും കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. കര്‍ഷക സമരം വിജയത്തിലേക്ക് എന്ന് വ്യക്തമാക്കിയ ബിന്ദു അമ്മിണി സര്‍ക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ച് കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്ന് വെളിപ്പെടുത്തി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.
‘കര്‍ഷക സമരം വിജയത്തിലേക്ക്. മൂന്ന് കര്‍ഷക വിരുദ്ധ നിയനങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ചു കര്‍ഷക സമരം അവസാനിപ്പിക്കില്ല’, ബിന്ദു അമ്മിണി കുറിച്ചു. നേരത്തെ, ഐക്യ കിസാന്‍ മോര്‍ച്ചയുടെ ദേശീയ വക്താവ് രാകേഷ് ടിക്കായത്തും സമാന പ്രസ്താവന നടത്തിയിരുന്നു. ശരിയായ പാര്‍ലമെന്ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതുവരെ കാത്തിരിക്കുമെന്നും സമരം പിന്‍വലിക്കില്ലെന്നുമായിരുന്നു കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയത്. എന്നാല്‍, പ്രധാനമന്ത്രി പ്രഖ്യാപനത്തെ സംഘടന സ്വാഗതം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: