കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ 27 വര്‍ഷമായി ശ്രീബാലാജി കോഫീ ഷോപ്പ് എന്ന പേരില്‍ ഒരു ചായക്കട നടത്തുന്ന കെ ആര് വിജയന് (72) അന്തരിച്ചു. കോവിഡ് മൂലം രണ്ടു വര്‍ഷക്കാലം യാത്ര മുടങ്ങിയിരുന്നു. തുടര്‍ന്ന് റഷ്യയിലേക്കുള്ള യാത്രയും നടത്തിയിരുന്നു. ഇന്നു പെട്ടാന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണകാരണം. ചായക്കട നടത്തി ലഭിച്ച കാശുകൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച കൊച്ചിയിലെ വിജയന് ചേട്ടനെയും മോഹനാമ്മയുടേയും കഥ വിദേശമാധ്യമങ്ങളില്‍ അടക്കം പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഇരുപത്തിയാറാമത്തെ സഞ്ചാരമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്.
കൊച്ചിയില്‍ കഴിഞ്ഞ 27 വര്‍ഷമായി ശ്രീബാലാജി കോഫീ ഷോപ്പ് എന്ന പേരില്‍ ഒരു ചായക്കട നടത്തുന്ന കെ ആര് വിജയന് എന്ന എഴുപത്തൊന്നു കാരനും, ഭാര്യ മോഹന എന്ന അറുപത്തൊമ്പതു കാരിയും യാത്രകളുടെ ആരാധകരായിരുന്നു. ആദ്യമായി പോകുന്നത് 2007 ല്‍ ഇസ്രയേലിലേക്കാണ്. കോവിഡ് വരുന്നതിനു മുമ്പുള്ള വര്‍ഷം നടന്ന അവരുടെ അവസാനത്തെ ട്രിപ്പ് സ്പോണ്സര് ചെയ്തത് ആനന്ദ് മഹീന്ദ്രയായിരുന്നു. അന്ന്, അവര്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് കണ്ടു വന്നത്. അമേരിക്ക, ബ്രസീല്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഇസ്രയേല്‍, ജര്‍മനി, എന്നിങ്ങനെ പല രാജ്യങ്ങളും അവര്‍ കണ്ടുവന്നുകഴിഞ്ഞു.
ചായ വിറ്റ് കിട്ടുന്ന കാശ് കൂട്ടിവെച്ച് യാത്ര ചെയ്യുന്ന ഇവരുടെ കഥ ലോകപ്രശസ്തമാണ്. ഇവരെ കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ സഞ്ചാരികള്‍ കോഫി ഷോപ്പില്‍ വന്നിട്ടുണ്ട്. ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ കഥ ലോകത്തെ അറിയിച്ചു.യാത്രയെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ് ഈ ദമ്പതികള്‍. അതിയായ ഇഷ്ടവും അതിനുള്ള മനസുമുള്ളതിനാലാണ് തടസ്സങ്ങള്‍ മറികടന്ന് ഇവര്‍ക്ക് ഇത്രയും രാജ്യങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചത്. ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം സ്വരുകൂട്ടിവച്ചാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ഇവര്‍ ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കുന്നു. വീണ്ടും പണം ആവശ്യം വരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ലോണ്‍ അടയ്ക്കാനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: