ന്യൂദല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരിന്റെ ഉദാഹരണമാണെന്ന് ബിജെപി. ഇത് കര്‍ഷകരുടെ ക്ഷേമത്തിലേക്കുള്ള മറ്റൊരു നീക്കം തന്നെയാണ്. ചെറു കിട കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ 2020 സെപ്റ്റംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ ഈ നിയമങ്ങളുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു വിഭാഗം കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തു വരികയായിരുന്നു. അതേസമയം വലിയൊരു വിഭാഗം കര്‍ഷകര്‍ ഈ നിയമങ്ങളെ അനുകൂലിക്കുകയും ചെയ്തിരുന്നു.
ദല്‍ഹിയിലും മറ്റ് പ്രദേശങ്ങളിലും കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി സമരത്തിലാണ്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരെന്ന നിലയിലും ഈ സമരത്തെ കാണാതിരിക്കാനാവില്ല. അതിനാലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് ബിജെപി പറഞ്ഞു.
തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഞാന്‍ നന്ദി പറയുന്നു. ഇനി കര്‍ഷകര്‍ക്ക് നാടിന്റെ പുരോഗതിക്കായി തങ്ങളുടെ പതിവ് ജോലികള്‍ പുനരാരംഭിക്കാമെന്നും അദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഉത്തരവാദിത്വമുള്ള സര്‍ക്കാരിന് ഉദാഹരണമാണിതെന്നാണ് മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. പ്രകാശ് പാര്‍വിന്റെ ഈ സുപ്രധാന അവസരത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനും ദേശീയ താല്പര്യത്തിനും വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വമുള്ള സര്‍ക്കാരാണിതെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകരുമായി 11 തവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്തിരിയാന് കൂട്ടാക്കിയിരുന്നില്ല. കര്‍ഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കും. അവരുടെ വേദന മനസ്സിലാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്ത് അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ത്ഥയോടെയാണ് നിമയങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ്. സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കും. പെന്ഷന് പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: