Categories: Entertainment

‘ചികിത്സാ ചെലവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു; കെപിഎസി ലളിതയ്‌ക്ക് വലിയ സമ്പാദ്യം ഇല്ല; ചികിത്സിക്കാന്‍ മാര്‍ഗമില്ല’; വിശദീകരിച്ച് മന്ത്രി

കലാകാരന്മാരെ സര്‍ക്കാരിന് കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല.

Published by

തിരുവനന്തപുരം: നടി കെപിഎസി ലളിത ആവശ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ട. കലാകാരന്മാരെ സര്‍ക്കാരിന് കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല.  

നേരത്തെ, കെപിഎസി ലളിതയ്‌ക്ക് ചികിത്സയ്‌ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by