ന്യൂദല്‍ഹി: 2021ലെ പണമിടപാടില്‍ ഇന്ത്യ മുന്നിലെന്ന് കണക്കുകള്‍., ഈ വര്‍ഷം 87 യുഎസ് ബില്യണ്‍ ഡോളറണ് ഇന്ത്യ കൈവരിച്ചത്. . ചൈന, മെക്സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നാലെയുള്ളത്. അടുത്ത വര്‍ഷം മുതല്‍ പണമയക്കലില്‍ മൂന്ന് ശതമാനം വര്‍ധനവ് ഇന്ത്യയ്ക്ക് കൂടുകയും, 89.6 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്യുമെന്ന് പ്രവചനങ്ങളുണ്ട്.
കോവിഡ് കാലത്ത് ഓക്സിജന്‍ ടാങ്കുകള്‍ വാങ്ങുന്നത് ഉള്‍പ്പെടെ നിരവധി കൈമാറ്റങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. അതില്‍ 4.6 ശതമാനം കൂടുതല്‍ നേട്ടം ഇന്ത്യ കൈവരിച്ചു. ഈ വര്‍ഷം സമ്പത്ത് കുറഞ്ഞ രാജ്യങ്ങളിലും പണമയക്കലില്‍ 7.3 ശതമാനം വര്‍ധനവ് കണ്ടിരുന്നു. അവരുടെ വര്‍ധനവ് 589 ബില്യണ്‍ ഡോളറിലെത്തുമെന്നും ലോകബാങ്ക് കണക്കാക്കിയിരുന്നു. കോവിഡ് മൂലം ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിട്ടെങ്കിലും 1.7 ശതമാനം കുറവാണ് പണമയയ്ക്കലില്‍ ഉണ്ടായത്. പക്ഷേ പെട്ടെന്നുണ്ടയ തിരിച്ചുവരവ് മുമ്പത്തെ കണക്കുകളില്‍ നിന്നും കൂടുതലാണെന്നും ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ബ്രീഫില്‍ നിന്നുള്ള കണക്കുകളില്‍ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പണമയയ്ക്കല്‍ ഇന്ത്യന്‍ സര്‍ക്കാരിനെ ഈ നേട്ടം കൈവരിക്കാന്‍ എളുപ്പമാക്കി. പണമയയ്ക്കല്‍ എളുപ്പമാക്കാനും, പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങള്‍ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് ലോകബാങ്കിന്റെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ജോബ്സിന്റെ ഡയറക്ടര്‍ മൈക്കല്‍ റുട്കോവ്സ്കി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 83 ബില്യണ്‍ ഡോളറിലധികം പണം അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: