ന്യൂദല്‍ഹി: രാജ്യത്തെ വികസന പദ്ധതികളുടെ ഭാഗമായി പാലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന ഒന്നും രണ്ടും 2022 സെപ്റ്റംബര്‍ വരെ തുടരുന്നതിനായി ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അനുമതി നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയിലാണ് (സി.സി.ഇ.എ) തീരുമാനം വ്യക്തമാക്കിയത്. അതേസമയം ഇടതു തീവ്രവാദ ബാധിത മേഖലകളിലെ റോഡ് ബന്ധിപ്പിക്കല്‍ പദ്ധതികള്‍ 2023 മാര്‍ച്ച് വരെ തുടരുന്നതിനും സി.സി.ഇ.എ അംഗീകാരം നല്കി.
ഒരു തരത്തിലുള്ള ബന്ധിപ്പിക്കലുമില്ലാത്ത സമതല പ്രദേശങ്ങളിലെ 500ലധികവും വടക്ക്കിഴക്ക്, ഹിമാലയന്‍ സംസ്ഥാനങ്ങളിലെ 250ലധികവും ജനസംഖ്യയുള്ള ആവാസവ്യവസ്ഥകള്‍ക്ക് ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പി..എം.ജി.എസ്.വൈ ഒന്ന് ആരംഭിച്ചത്. തെരഞ്ഞെടുത്ത ഇടതു തീവ്രവാദ ബാധിത ബ്ലോക്കുകളില്‍, 100ലധികം ജനസംഖ്യയുള്ള വാസസ്ഥലങ്ങളിലും ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കണം. ആകെയുള്ള 1,84,444 ആവാസ വ്യവസ്ഥകളില്‍ 2,432 ആവാസ വ്യവസ്ഥകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആകെ അനുവദിച്ച 6,45,627 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലും 7,523 പാലങ്ങളിലും ഇനി 20,950 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡും 1,974 പാലങ്ങളുമാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. നിലവിലത്തെ തീരുമാനത്തോടെ ഈ പ്രവൃത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പി.എം.ജി.എസ്.വൈകകന് കീഴില്‍, 50,000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് ശൃംഖലയുടെ നവീകരണമാണ് വിഭാവനം ചെയ്തത്. മൊത്തം 49,885 കി.മീ ദൈര്‍ഘ്യമുള്ള റോഡും 765 എല്‍.എസ്.ബി.കളും അനുവദിച്ചിട്ടുണ്ട്, ഇതില്‍ 4,240 കി.മീ ദൈര്‍ഘ്യമുള്ള റോഡും 254 പാലങ്ങളും മാത്രമാണ് ഇനി ബാക്കിയുള്ളത്.
കോവിഡ് അടച്ചിടല്‍, നീണ്ട മഴശൈത്യകാലങ്ങള്, വനപ്രശ്നങ്ങള്‍ എന്നിവമൂലം ബാക്കിയുള്ള പ്രവര്‍ത്തനങ്ങകളില്‍ ഭൂരിഭാഗവും വടക്കുകിഴക്കും മലയോര സംസ്ഥാനങ്ങളിലാണ്. ഗ്രാമീണ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഈ നീര്‍ണ്ണായ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനായി ബാക്കിയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 2022 സെപ്റ്റംബര്‍ വരെ സമയം നീട്ടിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: