കുന്നംകുളം: കടവല്ലൂര്‍ അന്യോന്യത്തിന്റെ രണ്ടാം ദിവസം തിരുന്നാവായ യോഗം ഭംഗിയാക്കി. തിരുന്നാവായ യോഗത്തിലെ പുരളിപ്പുറം നാരായണന് നമ്പൂതിരിയാണ് മുമ്പിലിരുന്നത്. അദ്ദേഹം രണ്ടാം അഷ്ടകത്തിലെ എട്ടാം അധ്യായത്തിലെ ഏഴാം വര്‍ഗ്ഗമായ വായോ യേ തേ സഹസ്രിണ: എന്നു തുടങ്ങി പത്ത് ഋക്കുകളും ഭംഗിയായി ചൊല്ലി. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാരായണമംഗലത്ത് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സഹായിച്ചു
തൃശ്ശൂര്‍ യോഗത്തിലെ കല്ലിങ്ങാട്ട് പരമേശ്വരന് നമ്പൂതിരിയാണ് രണ്ടാം വാരമിരുന്നത്. അദ്ദേഹം രണ്ടാം അഷ്ടകത്തിലെ അഞ്ചാം അധ്യായത്തിലെ ആറാം വര്‍ഗ്ഗമായ പിതുര്ന്നു സ്തോഷം എന്നുതുടങ്ങി പത്ത് ഋക്കുകള്‍ ചൊല്ലിയെങ്കിലും ചാരുകേതൂനാ എന്നതിനു പകരം ചേതുനാതവ എന്ന് തെറ്റായി ചൊല്ലിയതിനാല്‍ പിഴച്ചു. തിരുത്തുമുക്ക് വാസുദേവന്‍ നമ്പൂതിരി, തിരുത്തുമുക്ക് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സഹായിച്ചു.
തിരുന്നാവായ യോഗത്തിലെ ഉദിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരി, ഏര്‍ക്കര ശങ്കരന് നമ്പൂതിരി എന്നിവരാണ് ജട ചൊല്ലിയത്. നാരായണമംഗലത്ത് ഡോ.നാരായണന് നമ്പൂതിരി, ഡോ.രവീന്ദ്രന് നമ്പൂതിരി എന്നിവരായിരുന്നു ഓതിക്കന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: