ന്യൂദല്‍ഹി: മനുഷ്യരാശിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിജ്ഞാനവും സമ്പത്തും സൃഷ്ടിക്കാന്‍ നൂതനാശയങ്ങളുമായി മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സംരംഭകരും ഇതിനായി പ്രയത്നിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ജീവിതം സന്തോഷകരവും സുഖകരവുമാക്കുന്നതിനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) 2021 ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും വരുമാനവും മെച്ചപ്പെടുത്താന്‍ മികച്ച കാര്‍ഷിക സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ബെംഗളൂരു ടെക് സമ്മിറ്റില്‍ പങ്കെടുത്തവരോട് അദ്ദേഹം ആവശ്യപ്പെട്ടു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബിടിഎസ്2021ല്‍ പങ്കെടുത്തതിന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നറ്റ് എന്നിവര്‍ക്ക് ഉപരാഷ്ട്രപതി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: