Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ഉപയോഗിച്ചത് ഹലാല്‍ ശര്‍ക്കരയെന്ന് ദേവസ്വം ബോര്‍ഡ്; കടുത്ത നടപടികളിലേക്ക് കടന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്‌ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്‌ക്ക് ബോര്‍ഡിന് ലഭിച്ചത്. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മ്മിച്ചത് ഗുരുതരമായ കുറ്റമാണ്. ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിയ്‌ക്കണമെന്നും എസ്. ജെ. ആര്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 07:04 pm IST
in Kerala

കൊച്ചി: ഹലാല്‍ ശര്‍ക്കര ശബരിമല പ്രസാദത്തിന് ഉപയോഗിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ജെ. ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാലാണ് ഹൈക്കോടതിയുടെ കോടതി ഇടപെടല്‍.  അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച  ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മുദ്രയുണ്ടായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ സമ്മതിച്ചു. തുടര്‍ന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ നാളെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.  

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്‌ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്‌ക്ക് ബോര്‍ഡിന് ലഭിച്ചത്. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മ്മിച്ചത് ഗുരുതരമായ കുറ്റമാണ്. ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിയ്‌ക്കണമെന്നും എസ്. ജെ. ആര്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയും ഉണ്ണിയപ്പവും നിര്‍മിക്കാനുപയോഗിച്ചത്. ദേവന് നിവേദിക്കാനുള്ള നൈവേദ്യം തയ്യാറാക്കാനും ഹലാല്‍ ശര്‍ക്കരതന്നെ ഉപയോഗിച്ചതായി ഭക്തര്‍ ആശങ്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിവാങ്ങിയ ലക്ഷക്കണക്കിന് കിലോ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കാതെ സന്നിധാനത്തും പമ്പയിലുമുള്ള സംഭരണശാലകളിലുണ്ട്.  

ഈ തീര്‍ത്ഥാടനകാലത്തിനു മുമ്പ് നടത്തിയ പരിശോധനയില്‍ ഈ ശര്‍ക്കര ഉപയോഗയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര നശിപ്പിച്ചുകളയാതെ ദേവസ്വം ബോര്‍ഡ് വാങ്ങിയതിനേക്കാള്‍ കുറഞ്ഞവിലയ്‌ക്ക് വില്‍ക്കുകയാണ്. പൂനെ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയാണ് ശര്‍ക്കര എത്തിച്ചത്. കിലോയ്‌ക്ക് മുപ്പത്തിഅഞ്ചുരൂപയിലേറെ വില നല്‍കിയാണ് ഇത്‌വാങ്ങിയത്.

ഇതിന്റെ പകുതിവിലയ്‌ക്കും താഴെയാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലം ആരംഭിക്കും മുന്‍പേ  ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമലയില്‍ ഭക്തരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയിട്ടും പ്രസാദനിര്‍മാണത്തിന് വന്‍തോതില്‍ ശര്‍ക്കരയും മറ്റും വാങ്ങിയതില്‍ ദുരൂഹതയുണ്ട്. ഉപയോഗിക്കാതെ ശേഖരിച്ചുവച്ചാല്‍ ഉപയോഗയോഗ്യമല്ലാതാകും എന്നറിയാമായിട്ടും വന്‍തോതില്‍ വാങ്ങിയതിനുപിന്നില്‍ അഴിമതിയുണ്ടോ എന്നും  സംശയമുണ്ട്.

Tags: courtറിപ്പോര്‍ട്ട്ശബരിമലSabarimala Karma Samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.