വാഴ്സോ: പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായി. ബെലാറസിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഇവരെ തടഞ്ഞുനിര്‍ത്താന്‍ പോളണ്ടിലെ സൈന്യം കുടിയേറ്റക്കാര്‍ക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതിര്‍ത്തിക്കപ്പുറത്തുള്ള പോളണ്ടിലെ സൈനികര്‍ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോളണ്ടിന്റെ വിശദീകരണം. എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
‘കുടിയേറ്റക്കാർ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകർത്ത് പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഞങ്ങളുടെ സൈനികര്‍ കണ്ണീർ വാതകം പ്രയോഗിച്ചു,’ പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം ട്വീറ്റില്‍ വിശദീകരിച്ചു.
അതിർത്തിക്കപ്പുറത്തേക്ക് അഭയാര്‍ത്ഥികള്‍ കല്ലും വസ്തുക്കളും വലിച്ചെറിഞ്ഞതുമൂലം പോളണ്ടുകാരനായ ഒരു ഉദ്യോഗസ്ഥന്റെ തലയോട്ടി പൊട്ടിയതായി സംശയിക്കുന്നതായും പോളണ്ട് പോലീസ് പറഞ്ഞു.
ആഴ്ചകളായി മദ്ധ്യപൂർവ്വേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിലേക്ക് കടക്കാനുള്ള ശ്രമത്തിൽ ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കാൻ കുടിയേറ്റക്കാർ അയ്യായിരത്തിലധികം തവണ ശ്രമിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ബെലാറസിനുള്ളിൽ നുഴഞ്ഞുകയറാനുള്ള അവസരം കാത്ത് താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.
എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ മനപൂര്‍വ്വം അഭയാര്‍ത്ഥികളെ പോളണ്ടിലേക്ക് കടത്തിവിട്ട് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. പോളണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികള്‍ അധികവും ഇറാഖില്‍ നിന്നും സിറയയില്‍ നിന്നുമുള്ള കുര്ദ്ദുകളാണെന്നും പറയുന്നു. ഈ മുസ്ലിം അഭയാര്‍ത്ഥിപ്രവാഹത്തിന് പിന്നില്‍ റഷ്യയുടെ ആസൂത്രിത നീക്കമാണെന്നും ആരോപണമുണ്ട്. ഇതിന് റഷ്യയുടെ സഹായവും ബെലാറസിനുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് റഷ്യയും പുടിനും കുറ്റപ്പെടുത്തുന്നത് ബ്രിട്ടനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: