കൊച്ചി: ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്കിലെ ഭക്ഷണ കൂട്ടായ്മയ്ക്ക് ഫണ്ടിങ്ങുമായി ഫേസ്ബുക്ക്. അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജാണ് ഈറ്റ് കൊച്ചി ഈറ്റ്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ആക്സലറേറ്റര്‍ പ്രോഗ്രാമില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 13 കൂട്ടായ്മകളില്‍ ഒന്നാണ് ഈറ്റ് കൊച്ചി ഈറ്റ്.
ജന നന്മയ്ക്ക് ഉതുകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളെ ശക്തിപ്പെടുത്തുക ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള പരിപാടി ആസൂത്രണം ചെയ്തത്. ഇന്ത്യയില്‍ നിന്ന് 13000 കൂട്ടായ്മകള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. 2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങുന്നത്. കൊച്ചിയെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. സിറ്റിയിലെത്തുന്ന ഭക്ഷണ പ്രേമികള്‍ക്ക് വായില്‍ വെള്ളമൂറുന്ന ഭക്ഷണ വിഭവങ്ങള്‍ എവിടെയുണ്ടെന്ന് ഈ പേജിലൂടെ അറിയാം. പലര്‍ക്കും അറിയില്ലാത്ത നിരവധി ഭക്ഷണശാലകള്‍ ഈറ്റ് കൊച്ചി ഈറ്റിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇവയ്ക്ക് പുറമെ സംരഭകര്‍ക്കായി ഭക്ഷണരംഗത്തെ വിവിധ വൈവിധ്യങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റുമായി ഇവന്റുകള്‍ നടത്താനും കൂട്ടായ്മയ്ക്ക് കഴിഞ്ഞു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലയളവില്‍ ഈറ്റ് കൊച്ചി ഈറ്റ് ബാച്ച്ലേഴ്സ് കിച്ചന് എന്ന പേരില്‍ വീഡിയോയും പുറത്തിറക്കി.
ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ നിരവധിയാളുകളാണ് ഈറ്റ് കൊച്ചി ഈറ്റിന്റെ ഫോളോവറായി മാറിയത്. കൊച്ചിയിലെ വിവിധ ഭക്ഷണ വിഭവങ്ങളെക്കുറിച്ചറിയുന്നതുമാത്രമല്ല കഴിച്ച ഭക്ഷണത്ത കുറിച്ച് റിവ്യുവും പേജില്‍ എഴുതിയിടാം. ഇത് മറ്റുള്ളവര്‍ക്കു കൂടി സഹായകമാകും. പ്രളയ സമയത്ത് കൈത്താങ്ങായും കൂട്ടായ്മ മുന്നിട്ടിറങ്ങിയിരുന്നുവെന്ന് അഡ്മിന്മാരില് ഒരാളായ കാര്‍ത്തിക് മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: