Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹബീബ്ഗഞ്ച് ഇനി റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍; മധ്യപ്രദേശിലെ ആദ്യ ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റേഷന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് റെയില്‍വേ സ്‌റ്റേഷനാണിത്. വിമാനത്താവളത്തില്‍ കാണുന്ന സൗകര്യങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളെല്ലാം ഈ റെയില്‍വേ സ്‌റ്റേഷനില്‍ ലഭ്യമാണ്. ആധുനിക ലോകോത്തര സൗകര്യങ്ങളുള്ള ഒരു ഹരിത കെട്ടിടമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:51 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശിലെ പുനര്‍വികസിപ്പിച്ച റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതു കൂടാത ഗേജ് പരിവര്‍ത്തനവും വൈദ്യുതീകരണം പൂര്‍ത്തിയായതുമായ ഉജ്ജയിന്‍-ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച്, മതേല-നിമര്‍ ഖേരി, ഗുണ-ഗ്വാളിയോര്‍ ബ്രോഡ് ഗേജ് സെക്ഷനുകള്‍,  ഭോപ്പാല്‍-ബര്‍ഖേര സെക്ഷനിലെ മൂന്നാം ലൈന്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ റെയില്‍വേയുടെ മറ്റ് സംരംഭങ്ങളും അദേഹം ഉദ്ഘാടനം ചെയ്തു. ഉജ്ജെന്‍-ഇന്‍ഡോര്‍, ഇന്‍ഡോര്‍-ഉജ്ജയിന്‍ എന്നീ രണ്ട് പുതിയ മെമു ട്രെയിനുകളും പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു.  

ഗോണ്ട് വിഭാഗത്തിലെ ധീരയും നിര്‍ഭയയുമായ രാജ്ഞി കമലാപതിയുടെ പേരിലുള്ള പുനര്‍വികസിപ്പിച്ച റാണി കമലപതി റെയില്‍വേ സ്‌റ്റേഷന്‍ മധ്യപ്രദേശിലെ ആദ്യത്തെ ലോകോത്തര റെയില്‍വേ സ്‌റ്റേഷനാണ്. രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് റെയില്‍വേ സ്‌റ്റേഷനാണിത്. വിമാനത്താവളത്തില്‍ കാണുന്ന സൗകര്യങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളെല്ലാം ഈ റെയില്‍വേ സ്‌റ്റേഷനില്‍ ലഭ്യമാണ്. പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പുനര്‍വികസിപ്പിച്ച സ്‌റ്റേഷന്‍, ആധുനിക ലോകോത്തര സൗകര്യങ്ങളുള്ള ഒരു ഹരിത കെട്ടിടമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ശാരീരിക വൈകല്യങ്ങളുള്ളവരെയും കണക്കിലെടുത്തുകൊണ്ടുള്ള വികസനമാണ് ഇവിടെ നടത്തിയത്. സംയോജിത മള്‍ട്ടി മോഡല്‍ ഗതാഗതത്തിനുള്ള കേന്ദ്രമായും സ്‌റ്റേഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ വിഭാഗങ്ങളിലൊന്നാണ് ഗോണ്ട്. 19ാം നൂറ്റാണ്ടിലെ പ്രശസ്തനായ ആദിവാസ ഗോത്രത്തിലെ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജന്മദിനമായിരുന്ന ഇന്നലെ ഉദ്ഘാടനം നിശ്ചയിച്ചത് അദേഹത്തോടുള്ള ആദര സൂചകമായികൂടെയാണ്  

ഭോപ്പാലിലെ ചരിത്രപ്രധാനമായ റെയില്‍വേ സ്‌റ്റേഷന്‍ പുനരുജ്ജീവിപ്പിച്ചുവെന്ന് മാത്രമല്ല, റാണി കമലാപതിയുടെ പേര് ചേര്‍ത്തതോടെ അതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവെന്ന്   പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ആധുനിക റെയില്‍വേ പദ്ധതികളുടെ സമര്‍പ്പണത്തെ മഹത്തായ ചരിത്രത്തിന്റെയും സമൃദ്ധമായ ആധുനിക ഭാവിയുടെയും സംഗമമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഇന്ത്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്നും,സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാകും എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യന്‍ റെയില്‍വേ. 1967 നു മുമ്പ് വരെ ട്രെയിന്‍ യാത്രക്കാരെല്ലാം ഇന്ത്യന്‍ റെയില്‍വേയെ ശപിച്ചു. സ്ഥിതിഗതികള്‍ മാറുമെന്ന പ്രതീക്ഷ ജനങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ രാജ്യം അതിന്റെ പ്രമേയങ്ങളുടെ പൂര്‍ത്തീകരണത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമ്പോള്‍, പുരോഗതിയും മാറ്റവും സംഭവിക്കുന്നുവെന്നും അദേഹം പറഞ്ഞു.  

ഇന്ത്യന്‍ റെയില്‍വേ ദൂരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമല്ല, രാജ്യത്തിന്റെ സംസ്‌കാരം, വിനോദസഞ്ചാരം, തീര്‍ത്ഥാടനം എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ സാധ്യതകള്‍ ഇത്രയും വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ റെയില്‍വേയിലെ വിനോദസഞ്ചാരമെന്നത് പ്രീമിയം ക്ലബ്ബില്‍ ഒതുങ്ങിയിരുന്നു. എന്നാലിന്ന് വിനോദസഞ്ചാരത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ആത്മീയാനുഭവം സാധാരണക്കാരന് ന്യായമായ വിലയില്‍ ലഭ്യമാകുന്നു. അടുത്തിടെ ആരംഭിച്ച രാമായണ്‍ സര്‍ക്യൂട്ട് ട്രെയിന്‍ അത്തരത്തിലുള്ള ഒരു നൂതന ശ്രമമാണ്. മാറ്റത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നതിനും ഏറ്റെടുക്കുന്നതിനും റെയില്‍വേയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Tags: ഭോപ്പാല്‍narendramodiറെയില്‍വേ സ്റ്റേഷന്‍modiPrime Ministerറെയില്‍വേമധ്യപ്രദേശ്indian railwaymadhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.