ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതിയെ ഭക്തര്‍ തടഞ്ഞു മടക്കി അയച്ചു. തിങ്കളാഴ്ച രാത്രിഒമ്പതു മണിയോടെയാണ് ട്രെയിന്‍മാര്‍ഗം തമിഴ്നാട് സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയത്. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന് പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട്, തീര്‍ത്ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്നിറങ്ങി. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പൊലീസ് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയി.
കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ദര്‍ശനം. പൊലീസിന്റെ കര്‍ശന നിരീക്ഷണവുമുണ്ട്. യുവതി പ്രവേശനത്തിന് ഉള്ള സുപ്രീംകോടതി വിധി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ ശബരിമല പ്രവേശനത്തിന് യുവതികളെത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
സാഹചര്യം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുമെന്ന സംശയമാണ് ചെങ്ങന്നൂരില്‍ ഉണ്ടാകുന്നത്. ഇന്നാണ് മണ്ഡലക്കാലം തുടങ്ങുന്നത്. നട തുറന്ന അന്നു തന്നെ യുവതി പ്രവേശന ലക്ഷ്യത്തോടെ എത്തുകയും ചെയ്തു. മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്നലെ തുറന്നു. വൃശ്ചികം ഒന്നായ ഇന്നു പുലര്‍ച്ച മുതല്‍ ദര്‍ശനം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: