Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വമസിയുടെ ഗാനാഖ്യാനങ്ങള്‍

മലയാളസിനിമയില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ മൂന്ന് ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നും രചിച്ചത് വയലാര്‍ രാമവര്‍മ്മ.

എസ്.കെ by എസ്.കെ
Nov 16, 2021, 05:00 am IST
in Samskriti

മലയാളസിനിമയില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ മൂന്ന് ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നും രചിച്ചത് വയലാര്‍ രാമവര്‍മ്മ.

‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ’

(ചിത്രം ചെമ്പരത്തി)

‘ശബരിമലയില്‍ തങ്ക സൂര്യോദയം ഈസംക്രമ പുലരിയില്‍ അഭിഷേകം

ഭക്തകോടി തേടിയെത്തും സന്നിധാനത്തില്‍

വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി’

(ചിത്രം സ്വാമി അയ്യപ്പന്‍)

‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമീ

തിരുവിളക്കിന്‍ കതിരൊളിയില്‍ കുടിയിരിക്കും സ്വാമി

വാടിവീഴും പൂവുകളെ തുയിലുണര്‍ത്തും സ്വാമി

വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമീ’

(ചിത്രം സ്വാമി അയ്യപ്പന്‍)

ഈ മൂന്ന് ഗാനങ്ങളിലും ഭക്തരുടെ ഹൃദയവികാരങ്ങള്‍ക്കൊപ്പം ആത്മീയതത്ത്വങ്ങളും കാവ്യഭംഗിയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവ ഭക്തരുടെ മനസ്സിലേക്ക് ഇറങ്ങും; ഈശ്വരനില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നതിനു സജ്ജരാക്കാന്‍ അവരെ പ്രേരിപ്പിക്കും.

പമ്പയില്‍ കുളിച്ചു തോര്‍ത്തി

ഉള്ളിലുറങ്ങും

അമ്പലക്കിളിയേയുണര്‍ത്തി

പൊള്ളയായോരുടുക്കുമായ്

പേട്ടതുള്ളി പാട്ടുപാടി

പതിനെട്ടാം പടി ചവിട്ടാന്‍

വരുന്നൂ ഞങ്ങള്‍

കുളിച്ചുതോര്‍ത്തല്‍ ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങളകറ്റലാണ്. ശരീരത്തിലെ മാലിന്യം അഴുക്കാണെങ്കില്‍ മനസ്സിലേത് അജ്ഞാനമാണ്. അതകന്നാലെ ഉള്ളിലുറങ്ങുന്ന അമ്പലക്കിളി ഉണരൂ. അമ്പലക്കിളിയെ ഉണര്‍ത്തലെന്നാല്‍ ആത്മസത്തയുണര്‍ത്തി ഭഗവാനു സമര്‍പ്പിക്കല്‍ തന്നെ.

കല്ലുമല മുള്ളുമല

മലകള്‍ ചവിട്ടി- ഉള്ളില്‍

വില്ലടിച്ചാന്‍പാട്ടുപാടും

കിളിയെയുണര്‍ത്തി

(തേടിവരും കണ്ണുകളില്‍)

ഈ വരികളിലും ആത്മസത്തയാകുന്ന കിളിയെ കാണാം.  

സുഖദുഃഖങ്ങളടക്കം തങ്ങള്‍ക്കുള്ളതെല്ലാം ഭഗവാനു സമര്‍പ്പിക്കലാണല്ലോ ഉത്തമ ഭക്തരുടെ ലക്ഷ്യം.

ശ്രീകോവില്‍ തിരുനടയിങ്കല്‍

കര്‍പ്പൂരമലകള്‍

കൈകൂപ്പിത്തൊഴുതുണരുകുമ്പോള്‍

പത്മനാഭപ്രഭ വിടര്‍ത്തും

തൃപ്പദങ്ങള്‍ ചുംബിക്കും

കൃഷ്ണതുളസി പൂക്കളാകാന്‍

വരുന്നു ഞങ്ങള്‍’  

(ശരണമയ്യപ്പാ…)

തൃപ്പദങ്ങളില്‍ വീഴുന്ന കൃഷ്ണതുളസി പൂക്കള്‍ പോലെ, തൊഴുതുരുകുന്ന കര്‍പ്പൂരം പോലെ, ഭഗവാനില്‍ സ്വയം സമര്‍പ്പിതരാകാന്‍ ഭക്തര്‍ ആഗ്രഹിക്കുന്നു. ഞാനെന്ന ഭാവം പൂര്‍ണമായി ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മസമര്‍പ്പണം.

നെഞ്ചിലെ വെളിച്ചത്തിന്‍

കതിരെടുത്ത് -അതില്‍

നിന്‍ പ്രസാദം ചാലിച്ച്

നെറ്റിയിലിട്ട്…

(ശബരിമലയില്‍)  

ഇവിടെ ഈ ആത്മസമര്‍പ്പണത്തിന്റെ മറ്റൊരു ഭാവം കാണാം. അതിലെ വെളിച്ചമാണല്ലോ ഭഗവാനിലേക്കുള്ള വഴി തെളിയിക്കുക!

വിഷ്ണുവും നീ ശിവനും നീ

ശ്രീമുരുകനും നീ

പരാശക്തിയും നീ ബുദ്ധനും നീ

അയ്യപ്പസ്വാമീ

കാലവും നീ പ്രകൃതിയും നീ

കാരണവും നീ -എന്നും

കാത്തരുളുക വരമരുളുക

കൈ വണങ്ങുന്നേന്‍

(തേടിവരും കണ്ണുകളില്‍)

ഭഗവാന്‍ എല്ലാമാണ്. അല്ലെങ്കില്‍ എല്ലാം ഭഗവാനാണ.് ചരങ്ങളിലും അചരങ്ങളിലും തുടിക്കുന്നത് ഒരേ ചൈതന്യം. അതറിയണമെങ്കില്‍ ‘എന്നിലെ ഞാന്‍’ അലിഞ്ഞില്ലാതെയാകണം. അപ്പോള്‍ ഭക്തനു മുന്നില്‍ എല്ലാമായ ഭഗവാന്‍ മാത്രമേ ഉണ്ടാകൂ. ആ സത്യമറിഞ്ഞുള്ള സമര്‍പ്പണത്തിലൂടെ ഭഗവാനും ഭക്തനും ഒന്നാകുന്നു. ഈ അഭേദബോധത്തെയാണ് തത്വമസി (അതു നീയാകുന്നു) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയിലെത്താന്‍ സാധാരണക്കാര്‍ക്കാശ്രയം നിഷ്‌കളങ്കമായ ഭക്തി മാത്രം. അയ്യപ്പ, ശാസ്താ സങ്കല്പങ്ങള്‍ക്കാധാരമായ തത്ത്വമസിയുടെ സമഗ്രവും സംക്ഷിപ്തവും ലളിതവും സുന്ദരവുമായ ആഖ്യാനങ്ങളാണ് ഈ മൂന്നു ഗാനങ്ങളും. നമ്മുടെ ഭക്തി സാഹിത്യത്തെ ഇവ കൂടുതല്‍ സമ്പന്നമാക്കി. യഥാര്‍ത്ഥ ഭക്തരുടെ വികാരവിചാരങ്ങളും അന്തര്‍ദ്ദാഹവും അതേപടി ഉള്‍ക്കൊണ്ട് രചിക്കാനായതിനാലാണ് ഈ ഗാനങ്ങള്‍ ആപാതമധുരവും ആലോചനാമൃതവുമായത്. രൂപഭാവഭംഗിയില്‍ ഇവ മലയാളത്തിലെ പ്രഖ്യാതങ്ങളായ കീര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.