ന്യൂദല്‍ഹി: 40മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള 2021ലെ (ഐഐടിഎഫ്) ‘എംഎസ്എംഇ പവലിയന്’ ഇന്ന് ന്യൂദല്‍ഹിയില്‍ കേന്ദ്ര എംഎസ്എംഇ മന്ത്രി നാരായണ്‍ താത്തു റാണെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ്മ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
എംഎസ്എംഇ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്കും, അഭിലാഷ ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ക്കും അവരുടെ കഴിവുകള്‍/ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍, വ്യാപാര മേള അവസരം പ്രദാനം ചെയ്യുന്നതായി റാണെ അഭിപ്രായപ്പെട്ടു. ഇത്തരം പുതിയ അവസരങ്ങളിലൂടെ അവര്‍ക്ക് ഉന്നതിയും സ്വയാശ്രയവും പ്രാപ്തമാകും.
സര്‍ക്കാരിന്റെ അനുകൂലമായ വ്യവസായ നയവും, എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളും/പരിപാടികളും ഈ മേഖലയെ പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യണ്‍ യൂഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തില്‍ എത്താന്‍ വേണ്ട പ്രചോദനം നല്‍കുന്നതായി മന്ത്രി പറഞ്ഞു. റാണെ എംഎസ്എംഇ പവലിയന് സന്ദര്‍ശിക്കുകയും, പ്രദര്‍ശകരുമായി സംവദിക്കുകയും ചെയ്തു. 316 എം എസ് എം ഇകള്‍ 20 മേഖലകളിലായി അവരുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്നു. ഈ തവണ, എംഎസ്എംഇ പവലിയനില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ സ്ത്രീകള്‍ നേതൃത്വം നല്കുന്നവയാണ് 71%. രാജ്യത്തുടനീളമുള്ള പട്ടികജാതി/പട്ടികവര്‍ഗ സംരംഭകരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: