മുംബൈ: യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു.
എബിപി ലൈവ് റിപ്പോര്‍ട്ട് പ്രകാരം ലോകക്കപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാത്രി വൈകിയാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍, വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ കണ്ടെത്തുകയായിരുന്നു. വാച്ചുകളുടെ ഇന്‍വോയ്സുകള്‍ ഇല്ലായിരുന്നു, കൂടാതെ ഈ വാച്ചുകള്‍ കസ്റ്റംസ് ഇനങ്ങളായി പ്രഖ്യാപിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാര്‍ദ്ദിക്കിന്റെ വാച്ചുകള്‍ പിടിച്ചെടുത്തു. പൂര്‍ണമായും പ്ലാറ്റിനത്തില്‍ നിര്‍മിച്ച വാച്ചില്‍ വാച്ചില്‍ 32 ബാഗെറ്റ് കട്ട് മരതകങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 5 കോടി രൂപയിലധികം വിലയുള്ള ആഡംബര വാച്ചായ പാടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711-ന്റേത് ധരിച്ച ചിത്രങ്ങള്‍ പാണ്ഡ്യ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. 5711 ഒരു അപൂര്‍വ ശ്രേണിയാണെങ്കിലും, ഈ പ്രത്യേക എമറാള്‍ഡ് മോഡല്‍ അതിലും അപൂര്‍വമാണ്. നടനും ഹാസ്യനടനുമായ കെവിന് ഹാര്‍ട്ട്, സൂപ്പര്‍ വിലയേറിയ വാച്ച് സ്വന്തമാക്കിയ റാപ്പര്‍ ഡ്രേക്ക് എന്നിവരെപ്പോലുള്ള സെലിബ്രിറ്റികളുടെ ക്ലബ്ബിലാണ് പാണ്ഡ്യയുടെ സ്ഥാനവും. ഐപിഎല്ലിലും ലോകകപ്പിലും ദയനീയ പ്രകടനമായിരുന്നു പാണ്ഡ്യയുടേത്.
ആഡംബര വാച്ചുകളുടെ ആരാധകനാണ് പാണ്ഡ്യ. 2019-ല്‍, പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍, പാണ്ഡ്യ ഒരു ആശുപത്രി കിടക്കയില്‍ തിളങ്ങുന്ന വാച്ച് ധരിച്ച് നില്ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള പാടെക് ഫിലിപ്പ് നോട്ടിലസ് വാച്ചാണ് ഈ വാച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: