Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാജ പ്രചരണം; ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

ഷഡാധാര പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി എത്തിച്ച മണല്‍, കഴുകി അരിച്ചെടുത്ത ശേഷമാണ് കുഴികളില്‍ നിറയ്‌ക്കുന്നതെന്നും അതിനാല്‍ ശ്രീകോവില്‍ നിന്ന സ്ഥലത്തോ പ്രതിഷ്ഠ സ്ഥാപിച്ചിടത്തോ അസ്ഥി കഷണങ്ങള്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 04:08 pm IST
in Kollam

കുന്നത്തൂര്‍: മൈനാഗപ്പള്ളി മണ്ണുര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണത്തിനായി മണ്ണു നീക്കം ചെയ്തപ്പോള്‍ അസ്ഥികള്‍ ലഭിച്ചതായി ഭരണ സമിതി വ്യാജ പ്രചരണം നടത്തിയതായി പരാതി.  

വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സെടുക്കണമന്ന് ആവശ്യപ്പെട്ട് മൈനാഗപ്പള്ളി സ്വദേശികളായ രാധാകൃഷ്ണ പിള്ള, രാജേന്ദ്രന്‍ പിള്ള എന്നിവര്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ എതിര്‍കക്ഷികളാക്കി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീകോവിലിലെ ദേവീചൈതന്യം ബാലാലയത്തിലേക്ക് മാറ്റിയിരുന്നു. പഴയ ശ്രീകോവില്‍ പൊളിച്ച് ഷഡാധാര പ്രതിഷ്ഠ നടത്താനായി 2019 ഒക്ടോബറില്‍ നിലവിലെ സ്ഥലത്ത് ഖനനം നടത്തി.  അതിനിടെ മണ്ണു നീക്കം ചെയ്യുന്നതിനിടെ കുറച്ച് അസ്ഥികള്‍ ലഭിച്ചതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ ഭക്തരുടെ ആവശ്യത്തിനൊടുവില്‍ ഭരണ സമിതി, ക്ഷേത്രത്തില്‍ പൊതുയോഗം വിളിക്കുകയും ക്ഷേത്രത്തില്‍ നിന്നും ലഭിച്ചതായി പറയപ്പെടുന്ന അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.  

അസ്ഥികള്‍ ലഭിച്ച വിവരം പോലീസില്‍ അറിയിക്കണമെന്നും ശാസ്ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് ലാബില്‍ അയക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുയോഗം ഐക്യകണ്‌ഠേനെ തീരുമാനമെടുത്തു. ഇതിനായി ക്ഷേത്ര ഭാരവാഹികളെ ചുമതലപ്പെടുത്തി. അസ്ഥി പോലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് ഇതുവരെ ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോടു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസില്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് ശാസ്താംകോട്ട പോലീസില്‍ നിന്ന് പരാതിക്കാര്‍ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.

ഷഡാധാര പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി എത്തിച്ച മണല്‍, കഴുകി അരിച്ചെടുത്ത ശേഷമാണ് കുഴികളില്‍ നിറയ്‌ക്കുന്നതെന്നും അതിനാല്‍ ശ്രീകോവില്‍ നിന്ന സ്ഥലത്തോ പ്രതിഷ്ഠ സ്ഥാപിച്ചിടത്തോ അസ്ഥി കഷണങ്ങള്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. മുന്‍ ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനമധ്യത്തില്‍ ഒറ്റപ്പെടുത്താനും നിലവിലെ ഭരണ സമിതി ഭാരവാഹികളും ശില്‍പ്പിയും നടത്തിയ ഗൂഡാലോചനയാണ് അസ്ഥി ലഭിച്ചതായ പ്രചരണത്തിന് പിന്നിലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.  

വ്യാജ പ്രചരണം നടത്തുക വഴി ക്ഷേത്രത്തിന്റെ യശ്ശസിനു കോട്ടം തട്ടിയതായും ഭക്ത മനസുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും കാട്ടിയാണ് ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

അസ്ഥി ലഭിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ കള്ളിവെളിച്ചത്താവുമെന്നും, ഗൂഡാലോചന പിടിക്കപ്പെടുമെന്നതിനാലുമാണ് പോലീസില്‍ വിവരം അറിയിക്കാതെ ക്ഷേത്ര ഭാരവാഹികള്‍ ഒളിച്ചോടിയതെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരാന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. 

Tags: കേസ്ക്ഷേത്രംശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.