കാന്‍ബെറ: വാക്സിനെടുക്കാത്ത 20 ലക്ഷം പേര്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആസ്ത്രല്യ.
ഇതോടെ വാക്സിനെടുക്കാത്തവര്‍ക്ക് വീട്ടില്‍ നിന്നും മതിയായ കാരണങ്ങള്‍ കാണിച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാവൂ. ഭക്ഷണം വാങ്ങാനോ, ജോലി ചെയ്യാനോ പോലുള്ള അത്യാവശ്യ കാരണങ്ങള്‍ കാട്ടിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. വാക്സിനെടുക്കാത്തവര്‍ക്ക് റസ്റ്റോറന്റിലോ മുടിവെട്ടുകടയിലോ സിനിമാ ഹാളിലോ പോകാന്‍ കഴിയില്ല. വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും തമ്മിലുള്ള സമ്പര്‍ക്കം ഇല്ലാതാക്കാനാണിത്.
രാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച മുതല്‍ ഈ കര്‍ശന ലോക്ഡൗണ്‍ നിലവില്‍ വരും.
ആസ്ത്രേല്യയില്‍ 65 ശതമാനം പേര് മാത്രമാണ് രണ്ട് വാക്സിനും എടുത്തിട്ടുള്ളത്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇപ്പോള്‍ ഒരു ലക്ഷം പേരെടുത്താല്‍ 800 പേര്‍ക്കാണ് ഇവിടെ രോഗബാധ. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഏറ്റവും കൂടുതലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: