Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മാര്‍ഷും (77*) വാര്‍ണറും (53) തകര്‍ത്തു; അനായസ ജയത്തോടെ ആസ്‌ട്രേലിയയ്‌ക്ക് ട്വന്റി- 20 ലോക കിരീടം

ന്യൂസിലാന്റ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നു. 7 പന്ത് ശേഷിക്കെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 10:52 pm IST
in Cricket

ദുബായ്:  ടെസ്റ്റ്- ഏകദിന കിരീടങ്ങള്‍ പലതവണ നേടിയ ആസ്‌ട്രേലിയയ്‌ക്ക് അന്യമായിരുന്ന ട്വന്റി 20 ലോക കിരീടവും  ഇനി സ്വന്തം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് കന്നി കിരീടം . നാലു തവണ ഫൈനലില്‍ കളിച്ചിട്ടും കിട്ടാതിരുന്ന കിരീടം ഇത്തവണ എന്ന കീവീകളുടെ സ്വപ്‌നവും പൂവണിഞ്ഞില്ല.

അര്‍ധ സെഞ്ചുറികള്‍ കടന്ന് തകര്‍ത്തടിച്ച  മിച്ചല്‍ മാര്‍ഷും(77*) ഡേവിഡ് വാര്‍ണറും(53) അനായാസ ജയം ആസ്‌ട്രേലിയയ്‌ക്ക് സമ്മാനിക്കുകയായിരുന്നു. ന്യൂസിലാന്റ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ 18.5 ഓവറില്‍ മറികടന്നു.

50 പന്തില്‍ 77 റണ്‍സ് എടുത്ത മാര്‍ഷും 18 പന്തില്‍ 28 റണ്‍സുമായി മാക്‌സ് വെലും പുറത്താകാതെ നിന്നു.

രണ്ടു വിക്കറ്റെടുത്ത  ട്രന്റ് ബോള്‍ട്ടുമാത്രമാണ് അടിവാങ്ങാതിരുന്ന കീവി ബൗളര്‍.

 ആദ്യം ഓവറില്‍ ഒരു റണ്‍സ് മാത്രമേ നേടാനേ സാധിച്ചുള്ളതെങ്കിലും രണ്ടാം ഓവറില്‍ വാര്‍ണര്‍ നേടിയ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് എടുത്തു.  

അടുത്ത ഓവറില്‍ തിരിച്ചടി. ആദ്യ വിക്കറ്റ് വീണു. ന്യൂസിലാന്റ് നായകന്‍ തകര്‍ത്തടിച്ച കളിയില്‍ ആസ്‌ട്രേലിയന്‍ നായകന്‍ തകര്‍ന്നടിഞ്ഞു. ആരോണ്‍ ഫിഞ്ച് ഏഴു പന്തില്‍ 5 റണ്‍സുമായി പുറത്ത്. ട്രന്റ് ബോള്‍്ട്ടാണ് വിക്കറ്റെടുത്തത്.ആദം മില്‍നെ എറിഞ്ഞ നാലാം ഓവറില്‍ ആദ്യപന്ത് സിക്‌സര്‍ പറത്തിയാണ്  മിച്ചല്‍ മാര്‍ഷ് വരവറിയിച്ചത്. അടുത്ത രണ്ട് പന്തുകളും ബൗണ്ടറിക്കപ്പുറം അടിച്ച മാഷ് പൊരുതാനുറച്ചാണ് എത്തിയതെന്ന് വ്യക്തമാക്കി.

ഏഴാമത്തെ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആസ്‌ട്രേലിയ 50 ല്‍ എത്തി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അധികവിക്കറ്റ് നഷ്ടമില്ലാതെ 82 ആയിരുന്നു സ്‌ക്കോര്‍.

11-ാം ഓവര്‍ എറിഞ്ഞ  നീഷാമിന്റെ മൂന്നാമത്തെ പന്ത്  സിക്‌സര്‍ പറത്തി വാര്‍ണര്‍ അര്‍ധശതകം തികച്ചു. 34 പന്തില്‍ 51.റണ്‍സ്. അടുത്ത ഓവറില്‍ കങ്കാരുടീം 100 കടന്നു. വിക്കറ്റ് വീണില്ലങ്കില്‍ എതിരാളികള്‍ അനായാസ ജയം നേടുമെന്ന് ഉറപ്പായതിനാല്‍ കീവീസ് നായകന്‍  ചങ്ക് ബൗളര്‍ ട്രന്റ് ബോള്‍്ട്ടിനെ  പന്ത് ഏല്‍പിച്ചു. ഫലവും കണ്ടു വാര്‍ണര്‍ (53) കഌന്‍ ബൗള്‍ഡ്.

മിച്ചല്‍ മാര്‍ഷും സിക്‌സര്‍ പറത്തി അര്‍ധശതകം പൂര്‍ത്തിയാക്കി. 31 പന്തില്‍ 53 റണ്‍സ്. ഫൈനലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ്് ചെയ്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് 172 റണ്‍സ് എടുത്തു.

തകര്‍ത്തടിച്ച വില്യംസണ്‍ 31 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചു. ഒടുവില്‍ 48 പന്തില്‍ പത്ത്് ഫോറും  മൂന്ന്  സിക്‌സറും സഹിതം 85 റണ്‍സുമായി മടങ്ങി.  ടി 20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് മറികടന്നത്.

ജിമ്മി നിഷാം ഏഴു പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു പന്തില്‍ എട്ട്് റണ്‍്‌സ് എടുത്ത ടിം സീഫെര്‍ട്ടും പുറത്തായില്ല.

ടോസ്് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായി. ഓപ്പണര്‍ ഡാരില്‍ മിച്ചല്‍ പതിനൊന്ന് റണ്‍സുമായി കളം വിട്ടു. പേസര്‍ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ വീപ്പര്‍ മാത്യു വെയ്ഡ് മിച്ചലിനെ പിടികൂടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ 28. റണ്‍സ്്.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനൊപ്പം ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഗുപ്റ്റിലും വില്യംസണും 48 റണ്‍സ്് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഗുപ്റ്റില്‍ ആദം സാമ്പയുടെ പന്തില്‍ പുറത്തായി. ബൗണ്ടറി ലക്ഷ്യമാക്കി ഗുപ്റ്റില്‍ ഉയര്‍ത്തിയടിച്ച പന്ത്് മാര്‍കസ്് സ്‌റ്റോയ്‌നിസ് കൈപ്പിടയിലൊതുക്കി. 35 പന്ത് നേരിട്ട ഗുപ്്റ്റില്‍ മൂന്ന്് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 28 റണ്‍സ് എടുത്തു.

ഗുപ്റ്റിലിനുശേഷമെത്തിയ ഗ്ലെന്‍ ഫിലിപ്പസ്്കെയന്‍ വില്യംസണിനൊപ്പം 69 റണ്‍സ് അടിച്ചെടുത്തു. ഫിലിപ്പ്‌സിനെ പുറത്താക്കി ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫിലിപ്പ്‌സ് 17 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും സഹിതം 18റണ്‍സ് നേടി. ഫിലിപ്പ്‌സിന് പിന്നാലെ കെയ്ന്‍ വില്യംസണും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ സ്മിത്ത് ക്യാച്ചെടുത്തു.

ഓസീസ് പേസര്‍ ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആദം സാമ്പ നാല് ഓവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ന്യൂസിലന്‍ഡ് ഒരു മാറ്റവുമായാണ് കളിക്കാനിറങ്ങിയത്. സെമിഫൈനലിനിടെ പരിക്കേറ്റ് ഡെവോണ്‍ കോണ്‍വേയ്‌ക്ക് പകരം ടിം സീഫെര്‍ട്ടിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

Tags: ഓസ്ട്രേലിയT20WorldCup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.