തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നാളെ (നവംബര്‍ 15ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സര്‍വകാലശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാലയ്ക്കു പുറമെ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.
അതേസമയം കേരള സര്‍വകാലശാല നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/എം. എസ്.സി/എം.കോം/എം.എസ്.ഡബ്യൂ/എം.എം.സി.ജെ. പരീക്ഷകള്‍ (മേഴ്സിചാന്‍സ് ഉള്‍പ്പെടെ) നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യുണിറ്ററി എല്‍.എല്‍.ബി പരീക്ഷ(മേഴ്സിചാന്‍സ് ഉള്‍പ്പെടെ) ഡിസംബര്‍ 1 മുതലും പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: