Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറുമറയ്‌ക്കാത്ത മുസ്‌ളീം പെണ്ണുങ്ങള്‍; ഹിന്ദുക്കളെ കുന്തത്തിലേറ്റിയ മുസ്‌ളീം രാജാക്കന്മാര്‍; ക്രൂരത കണ്ട് നിസ്‌ക്കരിക്കാന്‍ പോയ ഇബനുബത്തുത്ത

മതമനോരോഗികള്‍ എന്നു തന്നെ വിശേഷിപ്പിയ്‌ക്കാവുന്ന ആലി മുസലിയാരും, വാരിയം കുന്നനും, ടിപ്പുവും ഒന്നും ആകസ്മികമായി സംഭവിയ്‌ക്കുന്നതല്ല. ചരിത്രത്തിന്റെ ഒരു തുടര്‍ച്ച അവര്‍ക്കുണ്ട്.

Janmabhumi Online by Janmabhumi Online
Nov 14, 2021, 07:45 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിലെ ദേശീയ ജനതയെ അപകര്‍ഷതാ ബോധത്തിലും ചിന്താക്കുഴപ്പത്തിലും തളച്ചിടേണ്ടത് എക്കാലത്തും അധിനിവേശകരുടെ ആവശ്യമായിരുന്നു. അതിനവര്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗ്ഗങ്ങളിലൊന്ന് ചരിത്രത്തെ വികലവല്‍ക്കരിയ്‌ക്കുകയും തുടര്‍ച്ചയായി നുണക്കഥകള്‍ പ്രചരിപ്പിയ്‌ക്കുകയും തങ്ങള്‍ക്കെതിരായ അപ്രിയ സത്യങ്ങളെ കുഴിച്ചു മൂടുകയുമായിരുന്നു. അത്തരത്തില്‍ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് മുല മുറിച്ച നങ്ങേലിയുടെ കഥ. എന്നാല്‍ തലക്കരം, മുലക്കരം എന്നിവ യഥാക്രമം, പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷനും സ്ത്രീയും കൊടുക്കേണ്ട നികുതിയായായിരുന്നു എന്ന് എല്‍. അനന്തകൃഷ്ണയ്യരുടെ 1937 ല്‍ പ്രസിദ്ധീകരിച്ച Travancore Tribes and Castes എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതായത് ഇന്നത്തെ ആദായ നികുതി പോലെ ഒന്ന്. അതിനെ മാറുമറയ്‌ക്കാനുള്ള അവകാശം കൊടുക്കുന്നതിന് പകരം ചുമത്തിയിരുന്ന നികുതി എന്നൊക്കെയുള്ള വ്യാജ ആഖ്യാനങ്ങള്‍ ഒരു വിഭാഗം ഇന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു.

ജനങ്ങളില്‍ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തെ മുഴുവന്‍ രാഷ്‌ട്രീയമായി സ്വാധീനിയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ് മാറുമറയ്‌ക്കല്‍ വിഷയം. ആ സാദ്ധ്യത മുന്നില്‍ കണ്ടാണ് ഈ അവകാശം തങ്ങളാണ് നേടിത്തന്നത് എന്ന വ്യാജവാദവുമായി കമ്മ്യൂണിസ്റ്റുകള്‍ മുന്നോട്ടു വന്നത്. അതുപോലെ ബ്രാഹ്മണ്യത്തിനു കീഴില്‍ അനീതി അനുഭവിച്ചിരുന്ന കീഴാളര്‍ക്ക് മാറുമറയ്‌ക്കാന്‍ അവകാശം കൊടുത്തത് ടിപ്പുവാണ് എന്നാണ് ഇസ്ലാമിസ്റ്റുകളുടെ പ്രചരണം. ഒരേസമയം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമര പോരാളിയും, സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായി ടിപ്പുവിനെ അവരോധിയ്‌ക്കുകയും ഒപ്പം മതത്തിലെ ഇല്ലാത്ത പുരോഗമാനത്മകതയും വിപ്ലവവും ഒളിച്ചു കടത്തുകയുമാണ് അതിലെ അജണ്ട. ടിപ്പു കൊന്നൊടുക്കിയത് മുഴുവന്‍ ജന്മികളേയും ബ്രിട്ടീഷുകാരുടെ പിണിയാളുകളേയും മാത്രമായിരുന്നു എന്നും മാറുമറയ്‌ക്കല്‍ നിഷേധം പോലുള്ള അനാചാരങ്ങളെ മുറുകെ പിടിയ്‌ക്കാന്‍ ശ്രമിച്ചതാണ് അവരെ അങ്ങനെ ശിക്ഷിയ്‌ക്കാന്‍ കാരണം എന്നുമൊക്കെ ചരിത്രത്തെ തമസ്‌ക്കരിച്ചു കൊണ്ട് ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിയ്‌ക്കുന്നു. 

എന്നാല്‍ യഥാര്‍ത്ഥ ചരിത്രം മറ്റൊന്നാണ് നമ്മോട് പറയുന്നത്. ഉദാഹരണത്തിന് ലോക പ്രസിദ്ധ സഞ്ചാരിയായ ഇബനുബത്തുത്ത പൊതുവര്‍ഷം 1342 മുതല്‍ 1346 വരെ കേരളത്തില്‍ സഞ്ചരിച്ചു കൊണ്ട് വരച്ചു കാട്ടിയ ഒരു കേരള ചരിത്രം ഉണ്ട്. ‘കേരളം 600 കൊല്ലം മുമ്പ്’ എന്ന പേരില്‍ ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി വിവര്‍ത്തനം ചെയ്ത പുസ്തകം മലയാളത്തില്‍ ലഭ്യമാണ്.

അതില്‍ മംഗലാപുരത്തിന് 160 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന ഹിന്നൗര്‍ (ഇന്നത്തെ ഹോനാവാരം) എന്ന തുറമുഖ പട്ടണത്തെ പറ്റി പറയുന്നിടത്ത് സ്ത്രീകളുടെ വസ്ത്ര ധാരണത്തെ പറ്റി പറയുന്നത് ശ്രദ്ധേയമാണ്. ഇബനുബത്തുത്ത പറയുന്നു

‘ഇവിടത്തെ സ്ത്രീകളാരും തുന്നിയ വസ്ത്രങ്ങള്‍ ധരിയ്‌ക്കുന്നില്ല. വലിയൊരു തുണിയെടുത്ത് ശരീരത്തില്‍ ചുറ്റി ഒരു തല മറ്റേ തലയോട് ചേര്‍ത്തു കെട്ടുകയാണ് പതിവ്. ആ തുണി കൊണ്ടു തന്നെ തലയും മാറും മറയ്‌ക്കാറുണ്ട്’. (പേജ് 24) സാരിയെ പറ്റിയാണ് വിവരണം എന്ന് വ്യക്തം. ഒറ്റ വസ്ത്രം കൊണ്ടാണെങ്കിലും സ്ത്രീകള്‍ ശരീരം മറച്ചു തന്നെയാണ് വസ്ത്രം ധരിയ്‌ക്കുന്നതായി രേഖപ്പെടുത്തിയിരിയ്‌ക്കുന്നത്. ടിപ്പുവിനും മുന്നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ചരിത്രമാണ്.

ഹിന്നൗര്‍ ധാരാളം മുസ്ലീങ്ങള്‍ ഉള്ള സ്ഥലമാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശരീരം മറച്ച് വസ്ത്രം ധരിയ്‌ക്കുന്നത് മുസ്ലീം സ്ത്രീകള്‍ മാത്രമാണെന്നോ മറ്റുള്ളവര്‍ മാറുമറയ്‌ക്കാറില്ല എന്നോ അദ്ദേഹം പറയുന്നില്ല. തുടര്‍ന്ന് വലിയ ഹിന്ദു ഭൂരിപക്ഷമുള്ളതും, ഹിന്ദു രാജാക്കന്മാരുടെ ഭരണത്തിലുള്ളതുമായ കേരളത്തില്‍ കൊല്ലം വരെ അദ്ദേഹം നടത്തിയ നീണ്ട യാത്രകളില്‍ ഒരിടത്തും മാറു മറയ്‌ക്കാത്ത സ്ത്രീകളെ കണ്ടതായി പറയുന്നില്ല. ദല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പ്രതിനിധിയായി ചൈനയിലേക്ക് പോകുന്ന വഴി കേരളത്തില്‍ എത്തിയതായിരുന്നു ഇബനുബത്തുത്ത. ദേഹമാസകലം മറച്ച, തുന്നിയ വസ്ത്രം ധരിയ്‌ക്കുന്ന സ്ത്രീകളുള്ള പല നാടുകളും കണ്ടിട്ടു വന്ന അദ്ദേഹം മാറു മറയ്‌ക്കാതെ നടക്കുന്ന സ്ത്രീകളുടെ ഒരു നാട് കണ്ടുവെങ്കില്‍ ഉറപ്പായും അത് രേഖപ്പെടുത്തുമായിരുന്നു.

എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, തീര്‍ച്ചയായും അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ ഹൈന്ദവ കേരളത്തെ പറ്റിയല്ല. ചൈനയിലേക്കുള്ള യാത്രാ സംരംഭത്തില്‍ അദ്ദേഹത്തിന്റെ കപ്പല്‍ മാലിദ്വീപില്‍ എത്തിച്ചേരുന്നു. നൂറു ശതമാനവും മുസ്ലീങ്ങള്‍ അധിവസിയ്‌ക്കുന്ന ആ നാട്ടില്‍ ഇബനുബത്തുത്ത കണ്ട ഏറ്റവും വലിയ വൈചിത്ര്യം റാണി ഉള്‍പ്പെടെയുള്ള അവിടുത്തെ സ്ത്രീകള്‍ ആരും മാറു മറച്ചിരുന്നില്ല എന്നതാണ് ! അദ്ദേഹം എഴുതുന്നു

‘അവിടത്തെ സ്ത്രീകളില്‍ റാണി പോലും മാറിടവും തലയും മറയ്‌ക്കാറില്ല. മുടി ഒരു വശത്തേക്ക് ഒതുക്കി ചീകി വയ്‌ക്കും. ഒരൊറ്റ വസ്ത്രമേ അവര്‍ ധരിയ്‌ക്കൂ. അതുകൊണ്ട് പുക്കിള്‍ മുതല്‍ താഴോട്ടുള്ള ഭാഗം മറയ്‌ക്കും. മറ്റു ഭാഗങ്ങള്‍ തുറന്നു കിടക്കും. ഈ വേഷത്തില്‍ അവര്‍ അങ്ങാടിയിലും നടക്കാറുണ്ട്. ഞാനവിടെ ജഡ്ജിയായിരുന്നപ്പോള്‍ (നിയമജ്ഞനായ ബത്തൂത്ത കുറച്ചു കാലം അവിടെ ജഡ്ജിയായി സേവനം അനുഷ്ഠിയ്‌ക്കുകയുണ്ടായി) ഈ വസ്ത്രധാരണ രീതി മാറ്റാന്‍ വളരെയധികം ശ്രമിച്ചു. തലയും മാറിടവും മറയ്‌ക്കാന്‍ നിര്‍ബന്ധിച്ചു. അതുകൊണ്ട് യാതൊരു ഫലവും ഉണ്ടായില്ല. എന്റെ അടുക്കല്‍ ഹാജരാകുമ്പോഴല്ലാതെ മറ്റൊരിയ്‌ക്കലും അതനുസരിച്ചിരുന്നില്ല. അതു വല്ലാത്തൊരു അസൗകര്യമായിട്ടാണത്രേ അവര്‍ക്ക് തോന്നുന്നത്…. തങ്ങളുടെ ആചാരങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കരുതിയത്’ (പേജ് 61)

അപ്പോള്‍ ഈ വസ്ത്ര സംസ്‌ക്കാരം ജാതി വ്യവസ്ഥയോ ഹിന്ദുമതമോ, അടിച്ചേല്‍പ്പിച്ചതല്ലെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ മതംമാറി ഹിന്ദുക്കളല്ലാതായ നിമിഷം അവരത് ഉപേക്ഷിയ്‌ക്കുമായിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണമായും ഇസ്ലാമീകരിയ്‌ക്കപ്പെട്ട സമൂഹങ്ങളിലും, ജനങ്ങള്‍ തങ്ങളുടെ കാലാവസ്ഥയ്‌ക്കും, പാരമ്പര്യത്തിനും അനുസരിച്ചുള്ള വസ്ത്രധാരണ രീതി പിന്തുടര്‍ന്നിരുന്നു എന്നു കാണാം. അതിലവര്‍ക്ക് യാതൊരു അസ്വാഭാവികതയോ സങ്കോചമോ തോന്നിയിരുന്നില്ല. കാലക്രമത്തില്‍ മറ്റു രീതികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ പുതിയവയെ സ്വീകരിയ്‌ക്കുകയും കാലോചിതമായി മുന്നേറുകയും ചെയ്യുമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം കൊടുക്കാതെ പില്‍ക്കാലത്തു വന്ന ടിപ്പുവിനെപ്പോലുള്ള ജിഹാദികളും മതഭ്രാന്തന്മാരും വാള്‍മുനയില്‍ നിര്‍ത്തി സ്ത്രീകളെ കറുത്ത മൂടുപടങ്ങളില്‍ കയറ്റുകയായിരുന്നു. വിപ്ലവം, പരിഷ്‌ക്കരണം, പുരോഗമനം എന്നൊക്കെ ആ മതാധിനിവേശത്തെ വിശേഷിപ്പിയ്‌ക്കുന്നത് കേവലം അപഹാസ്യമാണ്.

സ്വന്തം മതവിശ്വാസവും, ആചാരവും, വിധേയത്വവും കഠിന മര്‍ദ്ദന മുറകളിലൂടെ അടിച്ചേല്‍പ്പിച്ചത് ഇവിടുത്തെ ദേശീയ സമൂഹം ആയിരുന്നില്ല, മറിച്ച് അധിനിവേശം നടത്തിയ മതങ്ങളായിരുന്നു എന്ന് ഈ ചരിത്ര രേഖകള്‍ വിളിച്ചു പറയുന്നു. സ്വയം ഒരു തികഞ്ഞ മുസ്ലീം തന്നെയായിരുന്ന ഇബനുബത്തൂത്ത തുടരുന്നു

‘പ്രധാനമന്ത്രിയുടെ തുടരെത്തുടരെയുള്ള, നിര്‍ബന്ധം മൂലം ഞാനവിടത്തെ പ്രധാന ജഡ്ജിപദം സ്വീകരിച്ചു…. നമസ്‌ക്കാരനിഷ്ഠകള്‍ കൃത്യമായി അനുഷ്ഠിക്കാത്തവരെ കഠിനമായി ശിക്ഷിയ്‌ക്കുവാന്‍ അധികാരം നല്കുന്നതായിരുന്നു മറ്റൊരു നിയമം. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരാനന്തരം മറ്റുള്ളവര്‍ പോകുന്നതിനു മുമ്പ്, ഉദ്യോഗസ്ഥരെ വിവിധ വഴികളില്‍ക്കൂടി തെരുവുകളിലേക്കും അങ്ങാടിയിലേക്കും അയയ്‌ക്കും. ആരെങ്കിലും പള്ളിയില്‍ പോകാതെയുണ്ടെങ്കില്‍ അവരെ തിരഞ്ഞു പിടിച്ച് പരസ്യമായി അടിച്ച് അങ്ങാടികള്‍ തോറും നടത്തി അവഹേളിക്കും. ഇതുമൂലം എല്ലാവരും മതാനുഷ്ടാനങ്ങള്‍ കൃത്യമായി പാലിയ്‌ക്കാന്‍ തുടങ്ങി. ബാങ്ക് തുടങ്ങിയ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തങ്ങളുടെ കര്‍ത്തവ്യം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടോ എന്നു പരിശോധിക്കുവാനും കൃത്യ വിലോപം വരുത്തുന്നവരെ ശിക്ഷിയ്‌ക്കുവാനും നിയമങ്ങള്‍ ഉണ്ടാക്കി.’ (പേജ് 76)

മതത്തില്‍ നിര്‍ബന്ധമില്ല എന്നൊക്കെ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് വെറും കല്ലുവച്ച നുണ മാത്രമാണ് എന്നാണ് ചരിത്രം കാണിച്ചു തരുന്നത്.  

‘ഈ വക കാര്യങ്ങളിലെല്ലാം എന്റെ ശ്രമം പരിപൂര്‍ണ്ണ വിജയമായിരുന്നെങ്കിലും മറ്റൊരു കാര്യത്തില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടു. സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ വസ്ത്ര ധാരണം നടപ്പില്‍ വരുത്താന്‍ നിര്‍ബന്ധിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. മാറിടവും തലയും മറയ്‌ക്കാന്‍ അവര്‍ സമ്മതിച്ചില്ല’ (പേജ് 76)

മതാനുഷ്ഠാനം പിന്തുടരാത്തവര്‍ക്ക് നിത്യനരകം എന്ന ഭീഷണി മുഴക്കിയിട്ടും, എല്ലാവരും അതില്‍ വീണില്ല. അങ്ങനെ കീഴ്‌പ്പെടാത്തവരുടെ ഇഹലോക ജീവിതവും കൂടി നരകമാക്കി മാറ്റിയാണ് സമ്പൂര്‍ണ്ണ മതാധിപത്യം സ്ഥാപിച്ചത്. സ്ത്രീകള്‍ക്ക് മാറുമറയ്‌ക്കാന്‍ ‘സ്വാതന്ത്ര്യം’ നേടിത്തന്ന പൂര്‍വ്വകാല ജിഹാദികളെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നതിനു മുമ്പ് ഇസ്ലാമിസ്റ്റുകള്‍ ഈ ചരിത്രമൊക്കെ ഒന്നു പഠിയ്‌ക്കുന്നത് നന്നായിരിയ്‌ക്കും.

മധുര സുല്‍ത്താനായിരുന്ന ഗിയാസുദ്ദീനിന്റെ ഒരു ‘വിനോദ’ യാത്രയെ പറ്റി അദ്ദേഹത്തിന്റെ ബന്ധു കൂടിയായ ഇബനുബത്തുത്ത ഇപ്രകാരം വര്‍ണ്ണിയ്‌ക്കുന്നു

‘ഈ യാത്രയില്‍ കാട്ടില്‍ കാണുന്ന അമുസ്ലീങ്ങളെയെല്ലാം ബന്ധനസ്ഥരാക്കും. അവരുടെ ചുമലുകളില്‍ ഇരുതലമൂര്‍ച്ചയുള്ള ഓരോ കുന്തങ്ങള്‍ വച്ചു കൊടുത്ത് അവരുടെ ഭാര്യമാരേയും കുട്ടികളേയും കൂട്ടി സുല്‍ത്താന്റെ സന്നിധിയില്‍ കൊണ്ടുവരും….. നേരം പുലര്‍ന്നാല്‍ ബന്ധനസ്ഥരാക്കിയവരെ നാല് ഓഹരിയാക്കി സുല്‍ത്താന്റെ കൂടാരത്തിന്റെ നാലു വാതില്‍ക്കലും കൊണ്ടുവരുന്നു. അവരുടെ ചുമലുകളില്‍ വെച്ചു കൊടുത്തിട്ടുള്ള കുന്തങ്ങളില്‍ അവരെ കുത്തിനിര്‍ത്തി ഇഞ്ചിഞ്ചായി കൊല്ലുന്നു. അമ്മമാരുടെ മുന്നാകെ വച്ച് പിഞ്ചുപൈതങ്ങളെ അറക്കുകയും സ്ത്രീകളുടെ തലമുടി മരത്തില്‍ ചുറ്റിക്കെട്ടി നിര്‍ദ്ദയമാം വിധം വധിയ്‌ക്കുകയും പതിവാണ്. സുല്‍ത്താന്‍ ഇവരുടെ മരണപരാക്രമങ്ങള്‍ കണ്ട് ചിരിക്കും. യാത്ര അവസാനിയ്‌ക്കുന്നതു വരെ ഇതേ പ്രകാരം തുടരും…. നിര്‍ദ്ദോഷികളായ സ്ത്രീകളേയും കുട്ടികളേയും കൊല്ലുകയെന്നത് ഒരു വിനോദമാണവര്‍ക്ക്. ഈ പാപങ്ങളുടെ ഫലമായിരിയ്‌ക്കും സുല്‍ത്താന്റെ ജീവിതകാലം ഇത്രയും ചുരുക്കിയത്’ (പേജ് 100)

ഗര്‍ഭിണിയുടെ വയര്‍ വെട്ടിപ്പിളര്‍ന്ന പൈശാചികതയ്‌ക്ക് നേതൃത്വം കൊടുത്ത വാരിയന്‍ കുന്നനും, പിഞ്ചു കുഞ്ഞുങ്ങളെ അമ്മമാരുടെ മാറില്‍ ചേര്‍ത്തു കെട്ടി മരത്തില്‍ കെട്ടിത്തൂക്കി അരുംകൊല ചെയ്ത ടിപ്പുവും ജിഹാദി പരമ്പരയിലെ അപവാദങ്ങളല്ല എന്ന് ഇതു വായിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും. സഞ്ചാരി തുടരുന്നു

‘സുല്‍ത്താന്റെ വലതു ഭാഗത്ത് ഞാനും ഇടതുഭാഗത്ത് ഖാസിയുമായിരുന്ന് തീ കായുകയായിരുന്നു. അപ്പോള്‍ അവിടെ ഒരു അമുസ്ലീമിനേയും അയാളുടെ ഭാര്യയേയും ഏഴു വയസ്സു പ്രായമായ ഒരു കുട്ടിയേയും കൊണ്ടു വന്നു. അവിടെ നിന്നിരുന്ന സൈനികരോട് സുല്‍ത്താന്‍ എന്തോ പറഞ്ഞ് ആംഗ്യം കാണിച്ചു. ഒരു ഘോര കൃത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതിന്റെ സൂചനയാണതെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. സംഭവിച്ചത് അതാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ കഴുത്തുകള്‍ വെട്ടപ്പെട്ടു. ആ നരഹത്യ നോക്കി നില്‍ക്കാന്‍ എനിക്ക് മനശ്ശക്തിയില്ലായിരുന്നു. ദൃഷ്ടികള്‍ അവിടെ നിന്ന് തിരിച്ചു. ഞാനവിടെ നിന്നു പോരുമ്പോള്‍ നിഷ്‌ക്കളങ്കരായ അവരുടെ തലകളെല്ലാം രക്തത്തില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടു. മറ്റൊരവസരത്തില്‍ ഞാന്‍ സുല്‍ത്താന്റെ സന്നിധിയില്‍ ചെന്നപ്പോള്‍ ഒരമുസ്ലീമിനെ അങ്ങോട്ടു കൊണ്ടു വരികയും അയാളെ വധിയ്‌ക്കാന്‍ സുല്‍ത്താന്‍ ആജ്ഞാപിയ്‌ക്കുകയുമുണ്ടായി. സൈന്യാധിപന്‍ വാളൂരിയപ്പോള്‍ ഞാനവിടെ നിന്ന് എഴുന്നേറ്റു. അതു കണ്ടപ്പോള്‍ ‘നിങ്ങള്‍ എവിടെ പോകുന്നു’ എന്ന് സുല്‍ത്താന്‍ ചോദിച്ചു. ഞാന്‍ നമസ്‌ക്കാരത്തിനു പോകുന്നുവെന്ന് മറുപടി നല്‍കി. അവരുടെ ഈ ക്രൂരമായ വിനോദത്തില്‍ എനിക്ക് താത്പര്യമില്ലെന്ന് മനസ്സിലാക്കിയിട്ടോ എന്തോ അവര്‍ ചിരിയ്‌ക്കുകയാണ് ചെയ്തത്. ഞാന്‍ മടങ്ങി വരുമ്പോള്‍ കൈകാലുകള്‍ വെട്ടിമുറിക്കപ്പെട്ട ശരീരം ചോരയില്‍ കിടന്നു നീന്തുന്നതു കണ്ടു’ (പേജ് 101)

മതമനോരോഗികള്‍ എന്നു തന്നെ വിശേഷിപ്പിയ്‌ക്കാവുന്ന ആലി മുസലിയാരും, വാരിയം കുന്നനും, ടിപ്പുവും ഒന്നും ആകസ്മികമായി സംഭവിയ്‌ക്കുന്നതല്ല. ചരിത്രത്തിന്റെ ഒരു തുടര്‍ച്ച അവര്‍ക്കുണ്ട്. തങ്ങളുടെ മുന്‍ഗാമികളെ അന്ധമായി അനുകരിയ്‌ക്കുകയാണ് അവര്‍ ചെയ്തത്. ഇന്നിപ്പോള്‍ വിശ്വാസത്തിന്റെ ഭാഗമായി ഭക്ഷണത്തില്‍ തുപ്പുന്നവരും, പൊതുസമൂഹത്തെ അതിന്റെ ശാസ്ത്രീയത ബോദ്ധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിയ്‌ക്കുന്നവരും ചെയ്യുന്നതും മറ്റൊന്നല്ല.
രാമാനുജന്‍

Tags: ഇബനുബത്തുത്തനിഖാബ്Hijabപര്‍ദ്ദislamistsJihadTipumappilaCultural InvasionvariyamkunnanMappila Lahalaനങ്ങേലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

World

പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ

Main Article

ഹമാസ് കഫിയ: ജിഹാദിന്റെ മൃദുവായുധം

പുതിയ വാര്‍ത്തകള്‍

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു : പ്രതി പിടിയിലായി

ഇത് ഇന്ത്യയുടെ വ്യക്തമായ വിജയമാണ് ; വെടിനിർത്തലിനുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയിൽ അതിശയിക്കാനില്ല ; ഓസ്‌ട്രേലിയൻ സൈനിക വിദഗ്ധൻ ടോം കൂപ്പർ

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies