കുണ്ടറ: ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മാമ്പുഴ ആലുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ ഹിന്ദുജ (തുഷാര), പിതാവ് ശ്രീധരന്, ഹിന്ദുജയുടെ സഹായികളായ അനിഴ, കൃഷ്ണരാജു, സുരേഷ്കുമാര്‍ എന്നിവര്‍ക്കെതിരേയാണ് കൊല്ലം കടപ്പാക്കട സ്വദേശിയായ വീട്ടമ്മ പരാതിനല്‍കിയത്. പുറംവേദനയ്ക്ക് പരിഹാരം തേടിയ വീട്ടമ്മയെ ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് കാറും ആഭരണങ്ങളും വാങ്ങി.
ആദ്യമൊക്കെ തിരിച്ചുകൊടുക്കാമെന്ന ഉറപ്പിലും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് പണം കൈക്കലാക്കിയത്. 54 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ കൈക്കലാക്കി. പിന്നീട് താമസിക്കുന്ന വീടും പറമ്പും വില്‍ക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയും ഉപദ്രവവും ആരംഭിച്ചതോടെയാണ് വീട്ടമ്മ പരാതി നല്‍കിയത്. പോലിസില്‍ പാരാതി നല്‍കുമെന്ന് അറിയിച്ചതോടെ ഗുണ്ടകളെ വിട്ട് ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.
വീട്ടമ്മയും ഭര്‍ത്താവും പരാതിയുമായി കുണ്ടറ പോലിസിനെ സമീപിച്ചുവെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതിനല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി കൊല്ലം ഈസ്റ്റ് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: