തിരുവനന്തപുരം: സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ലോക്കല്‍ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചിരുന്ന നേതാവിനെതിരെ സമ്മേളനഹാളില്‍വച്ച് വനിതാ സഖാവ് ബലാത്സഗം പരാതി ഉയര്‍ത്തി. നിലവിളിച്ച വനിതാ അംഗം, ആരോപണ വിധേയനായ നേതാവിനെ സെക്രട്ടറിയാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, മറ്റൊരു ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഏരിയ നേതാവ് ഐ.പി.ബിനുവിനെ പാളയം ലോക്കല്‍ സെക്രട്ടറിയാക്കി. ഐപി ബിനു മുന്‍ കൗണ്‍സിലറാണ്.
വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതോടെ ജില്ലാ സെക്രട്ടറി മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു. ഏരിയ കമ്മിറ്റി ചുമതലക്കാരനും നഗരസഭ മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐ.പി. ബിനുവിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കാമെന്ന് ആനാവൂര്‍ നാഗപ്പന് നിര്‍ദേശിച്ചു. ജനറല്‍ ഹോസ്പിറ്റല്‍ ലോക്കല്‍ കമ്മിറ്റിയിലായിരുന്നു ബിനു പ്രവര്‍ത്തിച്ചിരുന്നത്. മറ്റൊരു കമ്മിറ്റിയിലെ നേതാവിനെ ലോക്കല്‍ സെക്രട്ടറിയാക്കിയതില്‍ ചില നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മിറ്റിയിലായിരുന്നു നാടകീയ രംഗങ്ങള്‍. മുതിര്‍ന്ന നേതാവിനെതിരെയായിരുന്നു വനിതാ അംഗത്തിന്റെ പീഡന പരാതി. സമ്മേളന ഹാളില്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം ആരോപണവുമായി രംഗത്തെത്തി. വനിതാ അംഗം നിലവിളിച്ചതോടെ സിപിഎം നേതാക്കള്‍ പേടിച്ചു. അതേസമയം, ആരോപണ വിധേയനേയും പരാതിക്കാരിയേയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ ഇരുവര്‍ക്കുമെതിരേ നടപടിക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: