തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തിരുവനന്തപുരം ജില്ലയില്‍ തുടരുകയാണ്. മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മന്ത്രിമാരും കളക്റ്ററും പങ്കെടുക്കുന്ന അടിയന്തര യോഗം വൈകിട്ട് നാലിന് ചേരും.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. 13-11-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ് 15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
13-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 14-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം 16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം, കന്യാകുമാരി ജില്ലയിലെ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ടു ട്രെയിനുകള്‍ പൂര്‍ണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നാഗര്‍കോവിലിനു സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു.
റദ്ദാക്കിയ ട്രെയിനുകള്‍
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍
ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്
ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്
ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്സ്പ്രസ്
കൊല്ലം- ചെന്നൈ എഗ്മോര്‍ അനന്തപുരി എക്സ്പ്രസ്
തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്
തിരുവനന്തപുരം -തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ്
ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്
കന്യാകുമാരി-ഹൗറ എക്സ്പ്രസ്
ചെന്നൈ എഗ്മോര്‍- കന്യാകുമാരി എക്സ്പ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: