Categories: Palakkad

കാട്ടുപന്നി ആക്രമണം: മലയോര മേഖലയില്‍ പ്രതിഷേധം വ്യാപകം, കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ നിയമമുണ്ടെങ്കിലും കാര്യക്ഷമമല്ല

നെന്മാറ, ഒലിപ്പാറ ആനപ്പടിയിലെ കണിക്കുന്നേല്‍ മാണിയാണ് കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. സമാന സ്ഥിതിയാണ് മണ്ണാര്‍ക്കാട്ടെ മലയോര മേഖലയിലുമെന്ന് കര്‍ഷകര്‍ പറയുന്നു.

Published by

മണ്ണാര്‍ക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ച സംഭവത്തില്‍ മലയോര മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ പാലക്കയം മുതല്‍ തെങ്കര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ മലയോരകര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

നെന്മാറ, ഒലിപ്പാറ ആനപ്പടിയിലെ കണിക്കുന്നേല്‍ മാണിയാണ് കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. സമാന സ്ഥിതിയാണ് മണ്ണാര്‍ക്കാട്ടെ മലയോര മേഖലയിലുമെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നത് പതിവാണ്. പകല്‍സമയത്തു പോലും ഇവ കൃഷിയിടങ്ങളിലേക്കിറങ്ങാറുണ്ട്.  

ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ നിയമമുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. പരാതി നല്‍കിയാല്‍ ചിലയിടങ്ങളില്‍ ഏതാനും കാട്ടുപന്നികളെ വെടിവെച്ചു കൊന്നതൊഴിച്ചാല്‍ പിന്നീട് നടപടിയൊന്നും ഉണ്ടാവുന്നില്ല.

ഒലിപ്പാറയില്‍ കര്‍ഷകന്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ മരിച്ചതോടെ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. വിവിധ ഭാഗങ്ങളിലുള്ള കര്‍ഷക സംരക്ഷണ സമിതികളും കേരള ഇന്‍ഡിപെന്റന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക