Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അകക്കണ്ണിലെ വെളിച്ചം

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ എംഎ ചരിത്ര പഠനത്തിന് ശേഷം 1983ല്‍ ആദ്യ പുസ്തകമായ 'ക്ഷേത്ര ആരാധന' പുറത്തിറക്കി. 1997ല്‍ അമ്പതാം പുസ്തകമായ 'ഗുരുവായൂര്‍ ഏകാദശി'. 63 പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പുസ്തകരചന തുടര്‍ന്നു. ഇരുട്ടുകുത്തിയ ജീവിതത്തില്‍നിന്ന് അക്ഷരവെളിച്ചത്തിലേക്ക് പൂതേരി വെച്ച ഓരോ ചുവടിലും ഒപ്പം നടന്നത് ഭാര്യയും അങ്കണവാടി അദ്ധ്യാപികയുമായ ശാന്തയാണ്. അര്‍ബുദ ബാധിതയായ ശാന്ത വിടവാങ്ങുമ്പോള്‍ പത്മശ്രീ സ്വീകരിക്കാന്‍ ബാലന്‍ പൂതേരി ദല്‍ഹിയിലായിരുന്നു. സങ്കടം കടിച്ചമര്‍ത്തി പ്രിയതമയുടെ ആഗ്രഹം പോലെ അദ്ദേഹം രാജ്യത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Nov 13, 2021, 05:39 am IST
inArticle

അകക്കണ്ണാല്‍ അക്ഷരോത്സവം തീര്‍ക്കുകായിരുന്നു ബാലന്‍ പൂതേരി. പത്മശ്രീ തേടിയെത്തിയത് ജീവിതത്തിലെ ധന്യതയായി നെഞ്ചേറ്റുന്ന  എഴുത്തുകാരന്‍.  20 വര്‍ഷം മുമ്പ് കാഴ്ചശക്തി നഷ്ടമായിട്ടും 65 വയസ്സിനിടയില്‍ ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് 214 പുസ്തകങ്ങളെഴുതി ബാലന്‍ പൂതേരി. കോഴിക്കോട് ഫറോക്ക് സ്വദേശി, മലപ്പുറം കാടപ്പടിയില്‍ താമസം. ജന്മനാല്‍ തന്നെ അദ്ദേഹത്തിന്റെ വലതുകണ്ണിന് കാഴ്ചയില്ലായിരുന്നു.  

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ എംഎ ചരിത്ര പഠനത്തിന് ശേഷം 1983ല്‍ ആദ്യ പുസ്തകമായ ‘ക്ഷേത്ര ആരാധന’ പുറത്തിറക്കി. 1997ല്‍ അമ്പതാം പുസ്തകമായ ‘ഗുരുവായൂര്‍ ഏകാദശി’. 63 പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പുസ്തകരചന തുടര്‍ന്നു. ഇരുട്ടുകുത്തിയ ജീവിതത്തില്‍നിന്ന് അക്ഷരവെളിച്ചത്തിലേക്ക് പൂതേരി വെച്ച ഓരോ ചുവടിലും ഒപ്പം നടന്നത് ഭാര്യയും അങ്കണവാടി അദ്ധ്യാപികയുമായ ശാന്തയാണ്. അര്‍ബുദ ബാധിതയായ ശാന്ത വിടവാങ്ങുമ്പോള്‍ പത്മശ്രീ സ്വീകരിക്കാന്‍ ബാലന്‍ പൂതേരി ദല്‍ഹിയിലായിരുന്നു. സങ്കടം കടിച്ചമര്‍ത്തി പ്രിയതമയുടെ ആഗ്രഹം പോലെ അദ്ദേഹം രാജ്യത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി.

ആര്‍എസ്എസുകാരന്‍ ആയതിനാലാണോ പത്മശ്രീ ലഭിച്ചതെന്ന് പലരും ചോദിക്കാറുണ്ടെന്ന് ബാലന്‍ പൂതേരി പറയുന്നു. കലയെ, കലാകാരനെ അംഗീകരിക്കാന്‍ മടിയുള്ള സങ്കുചിത മനസ്സുകളില്‍ നിന്നുയരുന്ന ഇത്തരം ചോദ്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് പതിവ്. രാഷ്‌ട്രീയവും സംഘടനയും ഒരു പൗരന്റെ വ്യക്തിപരമായ അവകാശമാണ്.  

‘സംഘപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വിവിധക്ഷേത്ര സംഘടനകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. എന്റെ അകക്കണ്ണിന്റെ വെളിച്ചം ആര്‍എസ്എസാണ്, അടിയന്തരാവസ്ഥാകാലം മുതലുള്ള ആ ബന്ധം ഇന്നും തുടരുന്നു. പിഎസ്എംഒ കോളേജിലെ എബിവിപി പ്രവര്‍ത്തനം, പെരുവള്ളൂരില്‍ ആദ്യമായി ശാഖ തുടങ്ങിയത്, വനവാസി വികാസ കേന്ദ്രം, സംസ്‌കൃതി യോജന, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ ഓര്‍ഗനൈസര്‍, കേസരി, ജന്മഭൂമി എന്നിവയുടെ ലേഖകന്‍, ബാലഗോകുലം രക്ഷാധികാരി, തക്ഷമ സംസ്ഥാന രക്ഷാധികാരി തുടങ്ങി അന്നും ഇന്നും സംഘത്തോടൊപ്പമാണ് ജീവിതം. അത് അഭിമാനമാണ്. ബാലന്‍ പൂതേരി പറഞ്ഞു.

2011ല്‍ കേരള സര്‍ക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം, ജയശ്രീ പുരസ്‌കാരം, ലത്തിന്‍ കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ട സേവാരത്‌നം, ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം ഇപ്പോള്‍ ഇതാ പത്മശ്രീയും. ബാലന്‍ പൂതേരി തന്റെ കര്‍മമണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്, നിഴലായി കൂടെയുണ്ടായിരുന്ന ശാന്ത പോയി, ഭാര്യയുടെ സ്മരണക്ക് ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കുമായി സ്ഥാപനം തുടങ്ങുകയെന്നതാണ് പൂതേരിയുടെ ആഗ്രഹം. വീട്ടിനടുത്ത പത്തുസെന്റ് സ്ഥലം ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ഒരുനാട് മുഴുവനും കൂടെയുണ്ട്. അക്ഷരനക്ഷത്രത്തെ കൈപിടിച്ച് നടത്താന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

പുതിയ വാര്‍ത്തകള്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.