ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് ഡെല്‍റ്റ് വകഭേദം പടര്‍ന്ന് പിടിച്ചതിന് പിന്നില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി അയച്ച പാഴ്സലുകളില്‍ നിന്നാണോ എന്ന് ചൈനീസ് അധികൃതര്‍ക്ക് സംശയം. ഡെല്‍റ്റ വകഭേദം നിയന്ത്രിക്കാനാകാത്തതിന്റെ പേരില്‍ കടുത്ത ആശങ്കയിലാണ് ചൈന.
ഈ കമ്പനി മെയില്‍ വഴി അയച്ച കുട്ടികളുടെ വസ്ത്രങ്ങളടങ്ങിയ പാഴ്സലുകളില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് ചൈന മുന്നറിയിപ്പ് നല്കി. രാജ്യത്തെ ആലിബാബ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാര്‍ഷിക ഒണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ കമ്പനിയില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച് അയച്ചുകൊടുക്കുന്ന വസ്ത്രങ്ങളില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.കഴിഞ്ഞ വര്‍ഷം 7800 കോടി ഡോളറിന്റെ കച്ചവടം നടന്ന ഓണ്‍ലൈന്‍ ഫെസ്റ്റിവലാണ് ഇത്.
ഹെബെയ് പ്രവിശ്യയിലെ കുട്ടികളുടെ വസ്ത്രനിര്‍മ്മാണ യൂണിറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് ഉള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വസ്ത്രനിര്‍മ്മാണക്കമ്പനിയില്‍ നിന്നും വസ്ത്രം സ്വീകരിച്ചവര്‍ എത്ര ദൂരെയായിരുന്നാലും കോവിഡ് ടെസ്റ്റ് ചെയ്യണെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഹെബെയ് പ്രവിശ്യയില്‍ തന്നെ ഈ കമ്പനി അയച്ച 300 പാക്കറ്റുകള്‍ പരിശോധിച്ചു. പക്ഷെ ഇതെല്ലാം നെഗറ്റീവായിരുന്നു. ഇപ്പോള്‍ ഈ വസ്ത്രനിര്‍മ്മാണക്കമ്പനിയായ ഹവോഹുയി ഇകൊമേഴ്സ് കമ്പനിയോട് മറ്റ് പ്രവിശ്യകളിലേക്ക് പാഴ്സല്‍ അയയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ചൈന ഇപ്പോള്‍ കൂടുതല്‍ കര്‍ശന നീരീക്ഷണങ്ങള്‍ നടത്തുകയാണ്. ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണത്തിലും കോവിഡ് വൈറസ് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഒരിയ്ക്കലും ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കോവിഡ് വൈറസ് ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര നിര്‍ദേശത്തെ ലംഘിച്ചുകൊണ്ടാണ് കോവിഡ് ഭീതിമൂലം ചൈന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള പാഴ്സലുകള്‍ കോവിഡ് പരത്തിയേക്കാമെന്ന ഭീതി ചൈനീസ് അധികൃതരിലുണ്ട്. ഇത്തരം പാഴ്സലുകള്‍ കര്‍ശനമായി സാനിറ്റൈസ് ചെയ്യുന്നുണ്ട്. വിദേശ പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുഖംമൂടിയും കയ്യുറകളും നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ആയിരത്തോളം പേരിലാണ് ഡെല്‍റ്റ വൈറസ് ബാധിച്ചിരിക്കുന്നത്. എന്ത് വിധേനയും കോവിഡ് ബാധ പൂജ്യമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചു. വിനോദ വേദികളും അടച്ചു. രോഗം കണ്ടെത്തുന്ന പ്രദേശങ്ങളിലെ എല്ലാവരേയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
അതുപോലെ വസ്ത്രസ്റ്റോറുകളില്‍ നിന്നോ മറ്റോ പാക്കേജുകള്‍ സ്വീകരിക്കുന്നവരോട് കോവിഡ് ബാധയുണ്ടെങ്കില്‍ ഉടന്‍ പ്രാദേശിക കോവിഡ് പ്രതിരോധകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആലിബാബ ഗ്രൂപ്പിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിനും താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: