ന്യൂദല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ള കളിക്കാര്‍ക്ക് ദേശീയ സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബയോ ബബിളിലെ ജീവിതവും കളിക്കാരുടെ വര്‍ക്ക് ലോഡും പരിഗണിച്ചാണിത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിക്കും. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കോഹ്്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. ആദ്യ ടെസ്റ്റിനുള്ള ടീമിനെ അജിങ്ക്യ രഹാന നയിക്കുമെന്നാണ് സൂചന. ടി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി രേഹിതിനെ നിയമിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കുര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുമെന്നാണ് സൂചന.
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പര ഈ മാസം 17 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. തുടര്‍ന്ന് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നടക്കും. പുതിയ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരെ പരമ്പര കളിക്കുക. ദ്രാവിഡിന്റെ സഹപരിശീലകരെ ബിസിസഐ ഉടന്‍ പ്രഖ്യാപിക്കും. വിക്രം റാത്തോഡ് ബാറ്റിങ് കോച്ചും പരസ് മംബ്രെ ബൗളിങ് കോച്ചുമാകും. ദിലീപ് ഫീല്‍ഡിങ് പരിശീലകനായേക്കും.
















