കണ്ണൂര്‍: തേനീച്ച രോഗത്തെ ചെറുക്കാന്‍ താന്‍ പ്രയത്‌നിച്ചുണ്ടാക്കിയ കണ്ടുപിടിത്തം മറ്റൊരാള്‍ സ്വന്തമാക്കിയെന്ന് തേനീച്ച കര്‍ഷകന്റെ പരാതി. തേനിച്ച രോഗത്തെ പ്രതിരോധിക്കാനുള്ള തന്റെ കണ്ടുപിടുത്തമാണ് തങ്ങളുടേതാണെന്ന് മലബാര്‍ ബീ കീപ്പേഴ്‌സ് അവകാശപ്പെട്ടതെന്ന് ഇരിട്ടി കല്ലുവയല്‍ സ്വദേശി പാരിക്കല്‍ വീട്ടില്‍ കെ.വി. രാജന്‍ ആരോപിച്ചു.
താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ കണ്ടുപിടുത്തം തങ്ങളുടേതെന്ന് അവകാശപ്പെട്ടാണ് മലബാര്‍ ബീ കീപ്പേഴ്‌സിലെ അംഗമായ മുഴപ്പിലങ്ങാട് സ്വദേശി ഹരിദാസ് മികച്ച തേനീച്ച കര്‍ഷകര്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതെന്നും ഖാദി ബോര്‍ഡ് അവാര്‍ഡ് തിരിച്ചെടുക്കണമെന്നും കെ.വി. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തേനീച്ചക്കൂടുകളുടെ ബ്രൂഡ് ചേമ്പറില്‍ ഫംഗസ് പ്രവേശിക്കുന്നതിലൂടെ കൂട്ടിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് രോഗത്തിന് കാരണമെന്നാണ് രാജന്‍ കണ്ടെത്തിയത്. കൂടുകളിലെ പഴക്കം ചെന്ന റാതലില്‍ ആണ് ഫംഗസ് ആക്രമണമുണ്ടാകുന്നത്. മുട്ട വിരിഞ്ഞ് തേനീച്ച പ്രായം എത്തുംമുമ്പെ ഉണ്ടാകുന്ന ഫംഗസ് ആക്രമണം കൂട്ടിലെ താപനില ഇരട്ടിപ്പിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തൊടുങ്ങും. തേനീച്ച രോഗത്തിന്റെ ശാസ്ത്രീയവശം ഇതാണെന്ന് കണ്ടെത്തി രോഗബാധയേല്‍ക്കാതിരിക്കാന്‍ മറ്റൊരു കൂട്ടില്‍ നിന്ന് ശേഖരിച്ച റാതല്‍ വൃത്തിയാക്കിയ കൂട്ടിലെ ബ്രൂഡ് ചേമ്പറില്‍ നിക്ഷേപിച്ചാല്‍ പിന്നീട് കൂട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന റാതല്‍ ഫംഗസ് ബാധയെ അതിജീവിക്കുമെന്നും രാജന്‍ പറയുന്നു.
തന്റെ ഈ കണ്ടെത്തലാണ് മലബാര്‍ ബീ കീപ്പേഴ്‌സ് സ്വന്തമാക്കി അംഗീകാരം നേടിയതെന്നും ബീ കീപ്പേഴ്‌സിലെ അംഗമായ ഹരിദാസ് മികച്ച തേനീച്ച കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതെന്നും അതിനാല്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്നുമാണ് രാജന്റ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: