കൊല്ലം: ഉത്സവ സീസണ് ആരംഭിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ജില്ലാഭരണകൂടങ്ങള്‍. കൊവിഡ് നിയന്ത്രണമെന്ന പേരിലാണ് ഉത്സവങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പണം നല്കി ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മറ്റ് ഒരിടത്തുമില്ലാത്ത നിയന്ത്രണം ക്ഷേത്രോത്സവങ്ങള്‍ക്ക് വരുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഹൈന്ദവാചാരം തകര്‍ക്കുകയും ഹിന്ദുസമൂഹത്തിന്റെ ഒത്തുചേരല്‍ അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കൊവിഡിന്റെ മറവില്‍ ആന എഴുന്നള്ളത്തും, ഉത്സവങ്ങളും നിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കുറിയും ഉത്സവം വേണ്ടെന്ന നിലപാടിലാണ്. ക്ഷേത്ര ഉപദേശക സമിതികളെ ഇതിനോടകം ദേവസ്വം ബോര്‍ഡ് പടിക്കു പുറത്താക്കി. ഇടതുപക്ഷ അനുഭാവമുള്ള ജീവനക്കാരുടെ സംഘടനയില്‍പ്പെട്ടവരുടെ ഭരണത്തിലേക്ക് ക്ഷേത്രങ്ങള്‍ മാറി. ഉത്സവ നടത്തിപ്പിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വിചിത്ര ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ക്ഷേത്രോത്സവങ്ങളിലൂടെ നിത്യജീവിതം നയിക്കുന്നത്. കലാകാരന്മാര്, മേളക്കാര്, ആനത്തൊഴിലാളികള്‍, ക്ഷേത്ര ജീവനക്കാര്‍, കച്ചവടക്കാര്‍, കെട്ടുകാഴ്ച ഒരുക്കുന്നവര്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇവരുടെയെല്ലം ജീവിത മാര്‍ഗമാണ് ഇല്ലാതാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: