പാനൂര്‍: പൊയിലൂര്‍ മുത്തപ്പന് മടപ്പുര പിടിച്ചെടുക്കാനുളള നീക്കത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചന. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിപിഎമ്മിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു ക്ഷേത്രം പിടിച്ചെടുക്കുകയെന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ഒ.കെ. വാസുവിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമം അണിയറയില്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു.
മട്ടന്നൂര്‍ മഹാദേവക്ഷേത്രം പിടിച്ചെടുത്തതിനുശേഷം പൊയിലൂര്‍ മടപ്പുരയായിരുന്നു സിപിഎം നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് പൊയിലൂര്‍. പാനൂര്‍ പനോളി തറവാട്ടുകാരുടെ ഊരായ്മയിലായിരുന്നു ക്ഷേത്രം. നേരത്തെ ഒ.കെ. വാസു ക്ഷേത്രക്കമ്മറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഒ.കെ. വാസു സിപിഎം സഹയാത്രികനായതോടെ ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
വാസുവിന്റെ അനുയായി വടക്കയില്‍ പവിത്രന് ഇന്നലെ ദേവസ്വം ഉദ്യോഗസ്ഥരോടൊപ്പം ക്ഷേത്രം പിടിച്ചെടുക്കാനെത്തിയിരുന്നു. ക്ഷേത്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കേസില്‍ക്കുടുക്കി നിര്‍വീര്യരാക്കാനുള്ള പരിശ്രമത്തിലാണ് വാസുവും കൂട്ടരും. മൂന്ന് കേസുകള്‍ കോടതിയില്‍ നിലവിലിരിക്കെ അതിനെ തകിടംമറിച്ചു കൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഇന്നലെ ക്ഷേത്രം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയത്.
നവംബര്‍ 18ന് കോടതി ഉത്തരവ് വരാനിരിക്കെ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിലാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തണ്ടയാന് മാത്രം തുറക്കുന്ന ശ്രീകോവില്‍ വാതില്‍ വെല്‍ഡിങ് മെഷീന് ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ പൈങ്കുറ്റിയും ദീപാരാധനയും നടന്നു വരുന്നത്.
എന്‍. രാഘവന് പ്രസിഡണ്ടും കെ.പി. സുരേഷ് സെക്രട്ടറിയുമായ കമ്മറ്റിയാണ് ക്ഷേത്രഭരണം നടത്തി വരുന്നത്. നാട്ടുകാര്‍ ഭരണം നടത്തുന്ന കേരളത്തിലാകമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് മട്ടന്നൂര്‍ ക്ഷേത്രത്തിന് പിന്നാലെ പൊയിലൂര്‍ മടപ്പുര പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നത്. മടപുര പിടിച്ചടക്കുവാനും കയ്യേറാനുമുള്ള ദേവസ്വം അധികൃതരുടെ നീക്കം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയും തികച്ചും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ മടപ്പുരയുടെ ഓഫീസ് കയ്യേറി പൂട്ട് തല്ലിത്തകര്‍ത്തത് നീതീകരിക്കാനാവുന്നതല്ല. മടപ്പുര പിടിച്ചടക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ പ്രതിരോധം തകര്‍ത്തത് കൊണ്ടാണ് പരാജയപ്പെട്ടത്. ക്ഷേത്രം പിടിച്ചടക്കുവാനുള്ള ദേവസ്വം അധികൃതരുടെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ഭക്തജനങ്ങള്‍ക്ക് ഹിന്ദു ഐക്യവേദി അഭിനന്ദനം അറിയിച്ചു. ദേവസ്വം അധികൃതരുടെ നടപടിയില്‍ ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: