പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഇത്തവണയും രഥപ്രയാണവും രഥസംഗമവും ഉണ്ടാകില്ല. കഴിഞ്ഞരണ്ട് വര്‍ഷമായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രഥോത്സവം ചടങ്ങുകളായാണ് നടത്തിയിരുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് ഉത്സവം നടത്താവൂവെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ഇത്തവണയും രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ് നിവാരണ മാനദണ്ഡങ്ങളും പാലിച്ച് ക്ഷേത്രങ്ങള്‍ക്ക് അകത്ത് 100 പേരെയും തുറസ്സായ സ്ഥലങ്ങളില്‍ 200 പേരെയും പങ്കെടുപ്പിച്ച് മാത്രമേ കല്പാത്തി രഥോത്സവം നടത്താവൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കൊവിഡ് മാനദണ്ഡം പാലിച്ച് രഥോത്സവം നടത്തുവാനുള്ള അപേക്ഷ രഥോത്സവ കമ്മിറ്റി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്സവ രൂപരേഖ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും, ഉത്സവ കമ്മിറ്റി നല്‍കുകയും ചെയ്തു. ഗ്രാമവാസികളെ മാത്രം ഉള്‍പ്പെടുത്തി രഥോത്സവം നടത്തുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ടെന്നും പൊതുജന തിരക്ക് നിയന്ത്രിക്കുവാനും വഴിവാണിഭതിരക്ക് നിരോധിക്കുവാനും പോലീസിന്റെ സഹായം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല രഥപ്രയാണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബാഡ്ജ് അനുവദിക്കാമെന്നും ഗ്രാമവാസികള്‍ അവരുടെ വീടുകള്‍ക്ക് മുന്നില്‍ രഥപ്രയാണം കാണുവാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്നും പറഞ്ഞിരുന്നു.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചര്‍ച്ചചെയ്യുകയും രഥോത്സവും കല്പാത്തി ഗ്രാമവാസികളുടെ മാത്രം ഉത്സവമായി കാണാന്‍ കഴിയില്ലെന്നും വിലയിരുത്തി. പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുമെന്നും രഥോത്സവ വീഥിയിലേക്ക് നിരവധി വഴി ഉള്ളതിനാല്‍ അവ തടസപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല ഗ്രാമവാസികള്‍ക്ക് മാത്രം ബാഡ്ജ് നല്കി തിരക്ക് നിയന്ത്രിക്കുന്നത് അപ്രായോഗികമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും രഥംവലിക്കുവാനും കഴിയില്ല. മാത്രമല്ല ജന തിരക്ക് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിയന്ത്രിക്കുന്നതും അസാധ്യമാണ്. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് ഗ്രാമവാസികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള രഥോത്സവ നടത്തിപ്പ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയത്.
ക്ഷേത്ര പരിസരത്തും ഗ്രാമവീഥികളിലും നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴികെ മറ്റു കച്ചവടങ്ങള്‍ക്കും അന്നദാനത്തിനും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായിരിക്കും. കഴിഞ്ഞ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില് കെട്ടിനകത്ത് ചടങ്ങുകള്‍ മാത്രമാണ് സംഘടിപ്പിച്ചത്.
ഇത്തവണ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് രഥപ്രയാണവും രഥസംഗമവും നടത്താന്‍ അനുമതി ലഭിക്കുമെന്ന് അഗ്രഹാര വാസികള്‍ പ്രതീക്ഷിച്ചെങ്കിലും അസ്ഥാനത്താകുകയായിരുന്നു. ജില്ലാകളക്ടറുടെ പുതിയ ഉത്തരവ് പ്രകാരം രഥോത്സവത്തിന് പുറമെയുള്ളവര്‍ക്ക് കര്ശനനിയന്ത്രണമുണ്ടായിരിക്കും. പക്ഷേ അത് എങ്ങനെ നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: