മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് പ്രിവ്യൂഷോ റിപ്പോര്‍ട്ട്. ഇന്നലെയാണ് സിനിമയുടെ പ്രിവ്യൂഷോ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് സിനിമ കാണാന്‍ എത്തിയത്. സിനിമയുടെ നിര്‍മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകള്‍ക്കുമായി ചെന്നൈയില്‍ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്.
പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്സ് തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ‘മരക്കാറി’ലെ പല രംഗങ്ങളുമെന്ന് സിനിമ കണ്ടവര്‍ വ്യക്തമാക്കി. 30 മിനിറ്റ് നീണ്ടു നില്ക്കുന്ന കടല്‍യുദ്ധമാണ് ക്ലൈമാക്സില്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എല്ലാം സിനിമയില്‍ ഉണ്ടെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
സിനിമയുടെ തുടക്കത്തിലെ നാല്പത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി നിറഞ്ഞാടുന്നതെങ്കില്‍ പിന്നീട് കുഞ്ഞാലിയായി മോഹന്‍ലാല്‍ എത്തുന്നതോടെ സിനിമയിലെ മാസ് രംഗങ്ങള്‍ വരുന്നത്. സിനിമ ആസ്വാദകര്‍ക്ക് ഒരുത്സവം തന്നെയാകുമെന്നതില്‍ തര്‍ക്കമില്ലെ എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ സഹനിര്‍മാതാവ് സി.ജെ റോയ് പറഞ്ഞത്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതോടെയാണ് മരക്കാര്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്ത് എത്തിക്കുന്നത്.
‘മരക്കാര്‍’ ആമസോണ്‍ ഏറ്റെടുത്തത് 93 കോടി നല്‍കിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രാജ്യത്തെ ഒടിടി ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കച്ചവടമാണ്. ആശിര്‍വാദ് സിനിമാസ് 90 കോടിയില്‍ അധികം മുടക്കി തിയറ്റര്‍ റിലീസിനായാണ് മരക്കാര്‍ നിര്‍മ്മിച്ചത്. ക്രിസ്മസ്-പുതുവത്സര റിലീസായി സിനിമ അമസോണ്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടാവും. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിനായി നിരവധി ചര്‍ച്ചകളാണ് സിനിമ സംഘടനകള്‍ നടത്തിയത്. എന്നാല്‍ ഒന്നിലും സമവായമാകാതായതോടെ ഒ.ടി.ടിയ്ക്ക് നല്കാന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാല്‍ കുഞ്ഞാലിയായെത്തുമ്പോള്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പന് നായരാണ്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല് ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: