കൊച്ചി : സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പ്പനശാലകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് കേരളം ഹൈക്കോടതിയില്‍. ബെവ്കോ ഔട്ലെറ്റുകള്ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുതാത്പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്.
കേരളത്തില്‍ നിലവില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യ വില്‍പ്പനശാല എന്ന വിധത്തിലാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റി സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. സംസ്ഥാനത്ത് പുതിയതായി 175 മദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ബെവ്കോ ഔട്ലെറ്റുകശിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വാക്ക് ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദ്ദേശം സജീവ പരിഗണനയിലാണ്. സംസ്ഥാനത്തെ നിരവധി മദ്യവില്‍പ്പന ശാലകളില്‍ വാക്ക് ഇന്‍ സൗകര്യം ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നല്‍ മദ്യശാലകള്‍ സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമുണ്ടാക്കാത്ത വിധത്തില്‍ ആയിരിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു. മദ്യ വില്‍പ്പനശാലകള്‍ക്കെതിരെ നിരവധി പരാതികളാണ് കോടതിക്ക് ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. കേസ് മറ്റൊരു ദിവസം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: