മുംബൈ: വ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ധിപ്പിച്ചു. അംബാനിയുടെ വസതിയെക്കുറിച്ച് രണ്ടു പേര് അന്വേഷിച്ചതായി ഒരു ടാക്സി ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ കൈവശം വലിയ ബാഗുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പൊലീസിനെ ഫോണിലൂടെ അറിയിച്ചിരുന്നു.
മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തേ, അംബാനിയുടെ വസതിക്ക് സമീപത്തു നിന്നും സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: