ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ലോക സമ്പദ് വ്യവസ്ഥയെ തന്നെ നയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യം സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ വിശദീകരിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
വളരെ വലിയ വിപണിയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും രാജ്യത്തെ യുവാക്കളുടെ ജനസംഖ്യയും നൈപുണ്യമുള്ള തൊഴില്‍ ശക്തിയും ബിസിനസ് സൗഹൃദ നയങ്ങളും എങങ്ങനെയാണ് ആഗോള സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതെന്ന് വിശദീകരിച്ചു. കൊവിഡ് മഹാമാരിയെ മറ്റു രാജ്യങ്ങള്‍ സമീപിച്ചതു പോലെയല്ല ഇന്ത്യ നോക്കിക്കണ്ടത്. വളരെ മികച്ച സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കുന്ന നിരവധി ഘടനാപരമായ പരിഷ്ക്കരണങ്ങള്‍ ഇക്കാലത്ത് നടപ്പാക്കിയെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: