Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂക്ഷ്മനീക്കവുമായി തമിഴ്‌നാട്, ഉറക്കച്ചടവില്‍ കേരളം; പുറത്ത് വരുന്നത് ഇടത് ഭരണത്തിലെ കെടുകാര്യസ്ഥത, വീണ്ടും ഉറക്കം നഷ്ടപ്പെട്ട് ജനത

തമിഴ്‌നാടിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്തെ 40 സെന്റിലുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. 7 മീറ്റര്‍ പൊക്കവും 171 സെന്റീമീറ്റര്‍ വീതിയുമുള്ള മരംവരെ കൂട്ടത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 09:51 am IST
inKerala
മരം മുറക്കല്‍ നടന്ന ബേബി ഡാം

മരം മുറക്കല്‍ നടന്ന ബേബി ഡാം

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യതയോടെയുള്ള നീക്കവുമായി തമിഴ്‌നാട് മുന്നേറുമ്പോള്‍ കേരളത്തിന്റെ നീക്കം തീര്‍ത്തും ലാഘവത്തോടെ. ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തല യോഗത്തില്‍ ആണ്. ഈ ഉത്തരവ് സംസ്ഥാനത്തെ മന്ത്രിമാര്‍ അറിഞ്ഞത് സ്റ്റാലിന്‍ കത്തയച്ചപ്പോളാണെന്ന് പറയുമ്പോള്‍ കെടുകാര്യസ്ഥത വ്യക്തമാണ്.  

തമിഴ്‌നാടിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്തെ 40 സെന്റിലുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. 7 മീറ്റര്‍ പൊക്കവും 171 സെന്റീമീറ്റര്‍ വീതിയുമുള്ള മരംവരെ കൂട്ടത്തിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയും വനം-ജലവിഭവ വകുപ്പ് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി അറിയിച്ച് കത്തയച്ചപ്പോളാണ്.  

തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഈ മാസം ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമിനോടു ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത്.

മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ 30ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.  

തമിഴ്‌നാടിന് പാട്ടത്തിനു നല്‍കിയ 0.25 ഹെക്ടറില്‍ ബേബി ഡാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന 23 മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നായിരുന്നു തമിഴ്‌നാട് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ആവശ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡപ്യൂട്ടി ഡയരക്ടര്‍ 40 സെന്റിലുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ശുപാര്‍ശ നല്‍കി. കരാര്‍ പ്രകാരം, അറ്റകുറ്റപ്പണികള്‍ക്കായി തമിഴ്‌നാടിന് മരംമുറിക്കാനും ചെറിയ ചെടികളും കുറ്റിക്കാടുകളും നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവില്‍ പറയുന്നു. നിലവില്‍ ഈ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉടന്‍ തന്ന ഇതിന് അനുമതി നല്‍കാനാണ് സാധ്യത. ഇത്തരത്തില്‍ വന്നാല്‍ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇതിന് മുന്നോടിയായി പണികള്‍ തീര്‍ത്ത ശേഷം സുപ്രീകോടതിയുടെ സമിതി പരിശോധനക്കെത്തും. പിന്നാലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയാല്‍ അത് 4 പതിറ്റാണ്ട് നീണ്ട കേരളത്തിന്റെ പോരാട്ടത്തിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടി കൂടിയാകും. ഇതോടെ ആശങ്കയും പതിന്മടങ്ങായി വര്‍ദ്ധിക്കും.  

മുല്ലപ്പെരിയാര്‍ ഡാമിന് ഇനിയും ആയുസുണ്ടെന്ന് പറയുന്നവര്‍ 100 വയസ് കഴിഞ്ഞിട്ടും മരിക്കാത്ത ആളുകളുടെ കാര്യം മാത്രം ചിന്തിച്ചാല്‍ മതിയെന്നും കൃത്യമായ തീരുമാനമെടുത്ത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമാണ് പൊതുവെ ഉയരുന്ന ആവശ്യം. ജില്ലയുടെ വിവിധ മേഖലകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ ആശങ്കയാണ് ജനങ്ങള്‍ പങ്കുവെയ്‌ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ജനങ്ങള്‍ക്ക് നല്‍കാന്‍ വിവിധ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ആകുന്നില്ല.  

ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 138.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 1867 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ ഇത്ര തന്നെ വെള്ളമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. രണ്ട് ദിവസമായി വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തിയില്‍ കുറവുണ്ട്.

Tags: keralaമുല്ലപ്പെരിയാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.