ന്യൂഡല്‍ഹി:രാജ്യമൊട്ടാകെ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളോട് ചേര്‍ന്നുകൊണ്ട് ഒരാഴ്ച നീളുന്ന ‘ടെലി-ലോ ഓണ്‍ വീല്‍സ്’ പ്രചാരണത്തിന് നീതിന്യായ വകുപ്പ് തുടക്കമിട്ടു.നവംബര്‍ 14 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിക്കുക, ബുദ്ധിമുട്ടുകള്‍ക്ക് അതിവേഗം തന്നെ പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളില്‍, നടപടികള്‍ തുടങ്ങുന്നതിനു മുന്‍പുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം പൊതുജനങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ടെലി, വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങളിലൂടെ നിയമ നിര്‍ദ്ദേശങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവ നടത്താന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ഒരു പ്രത്യേക ലോഗിന്‍ വാരം ആചരിക്കുന്നുണ്ട്. ടെലി നിയമ സേവനങ്ങള്‍ ലഭ്യമാക്കുന്ന തൊട്ടടുത്തുള്ള പൊതുസേവന കേന്ദ്രം സന്ദര്‍ശിക്കാന്‍ അവരോട് ആവശ്യപ്പെടും.
CSC ഇ-ഗവെര്ണന്സിന്റെ നേതൃത്തിലാണ് ടെലി-ലോ ഓണ്‍ വീല്‍സ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സംവിധാനം ഉള്ള നാല് ലക്ഷത്തിലേറെ പൊതുസേവന കേന്ദ്രങ്ങളാണ് ഈ ശൃംഖ്ലയ്ക്കു കീഴിലുള്ളത്.
പ്രചാരണ സന്ദേശം പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക മൊബൈല്‍ വാനുകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഇതില്‍ ആദ്യത്തേതിന് ഫ്ലാഗ് ഓഫ് നീതിന്യായ വകുപ്പ് സെക്രട്ടറി നിര്‍വഹിച്ചു. പ്രതിദിനം 30 മുതല്‍ 40 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്ന ഈ വാഹനങ്ങള്‍, ടെലി-ലോ സേവനങ്ങളുമായി ബന്ധപ്പെട്ട റേഡിയോ ജിങ്കിലുകള്, ചലച്ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ലഘുലേഖനങ്ങളും വിതരണം ചെയ്യും.
ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ടെലി-ലോ മൊബൈല്‍ ആപ്ലിക്കേഷന്‍ നീതിന്യായ വകുപ്പ് മന്ത്രിയും, മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയും ചേര്‍ന്ന് 2021 നവംബര്‍ 13ന് പുറത്തിറക്കുന്നതാണ് വാരാചാരണത്തിലെ പ്രധാന പരിപാടി. അഭിഭാഷകരുടെ പാനലുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഇത് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: