ന്യൂദല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത വകയില്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎ ഐ) അദാനി ഗ്രൂപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന നിലയില്‍ 2440 കോടി രൂപ നല്കി.
അഹമ്മദാബാദ്, ലഖ്നോ, മാംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളാണ് മത്സരലേലത്തിലൂടെ അദാനി ഗ്രൂപ്പ് 2019ല്‍ സ്വന്തമാക്കിയത്. ഇതുവരെയുള്ള വരുത്തിയ ചെലവും നിയന്ത്രിത സ്വത്തിലുള്ള നിക്ഷേപവും എന്ന നിലയിലുമാണ് ഈ തുക നല്‍കിയതെന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് സഞ്ജീവ് കുമാര്‍ പറഞ്ഞു.
അദാനിയില്‍ നിന്നുള്ള ഈ തുകയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അവരുടെ പ്രവര്‍ത്തനമൂലധനത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടച്ചതായും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പ്രവര്‍ത്തനമൂലധനം കണ്ടെത്താനും പല തവണയായി എസ്ബി ഐയില്‍ നിന്നും 1500 കോടിയോളം എടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനത്തെ ബാധിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. 2020-21 കാലത്ത് എയര്‍പോര്‍ട്ട് അതോറിറ്റി 1962 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതില്‍ പ്രവര്‍ത്തന മൂലധനത്തിനായി എടുത്ത 600 കോടി രൂപ തിരിച്ചടച്ചു. ഇതുവരെ എയര്‍പോര്‍ട്ട് അതോറിറ്റി 850 കോടിയുടെ വായ്പയെടുത്തു. എന്നാല്‍ 650 കോടി രൂപയാണ് എയര്പോര്ട്ട്അതോറിറ്റിയുടെ വായ്പാ പരിധി. ഇപ്പോള്‍ അദാനി ഗ്രൂപ്പില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നും തുക തിരിച്ചടച്ചതായും അദ്ദേഹം പറഞ്ഞു.
ആറ് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ വിജയിച്ചതോടെയാണ് അഹമ്മദാബാദ്, ലഖ്നോ, മാംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. ജിവികെ ഗ്രൂപ്പില്‍ നിന്നും വാങ്ങിയ മുംബൈ വിമാനത്താവളവും അദാനി ഗ്രൂപ്പാണ് നടത്തുന്നത്. ഇതില്‍ 74 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന്റെ കൈകളിലാണ്. 24 ശതമാനം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈകളിലും. അദാനി ഗ്രൂപ്പ് ഇപ്പോള്‍ വിമാനത്താവളങ്ങളെ ചുറ്റി പുതിയ ബിസിനസുകള്‍ ആരംഭിക്കുകയാണ്. വ്യോമഗതാഗതത്തിന് പുറമെ യാത്രക്കാരെ സഹായിക്കുന്ന മറ്റ് ബിസിനസുകള്‍ കൂടി ചുറ്റുപാടും ആരംഭിച്ച് വാരുമാനം വര്‍ധിപ്പിക്കാനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: