പാരീസ്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് പാരീസ് മാസ്റ്റേഴ്സ് ഓപ്പണ്‍ കിരീടം. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് ഫൈനലില്‍ രണ്ടാം സീഡായ ഡാനില്‍ മെദ്വെദെവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 4-6, 6-3, 6-3 . പാരീസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ദ്യോക്കോവിച്ചിന്റെ ആറാം കിരീടമാണിത്.
ഈ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയയോടെ ദ്യോക്കോവിച്ച് അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രസിന്റെ റെക്കോഡ് മറികടന്നു. കൂടുതല്‍ തവണ വര്‍ഷാവസാനം ലോക ഒന്നാം നമ്പറില്‍ തുടരുന്ന താരമെന്ന റെക്കോഡാണ് ദ്യോക്കോവിച്ചിന് സ്വന്തമായത്. പാരീസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയതോടെ ഈ വര്ഷാസനത്തിലും ദ്യോക്കോ ലോക ഒന്നാം നമ്പറായി തുടരും. ഇത് ഏഴാം തവണയാണ് ഒന്നാം റാങ്കില്‍ തുടരുന്നത്. ഇതോടെ ആറു തവണ ഈ നേട്ടം കൈവരിച്ച സാംപ്രസിന്റെ റെക്കോഡ്് വഴിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: