അഭയാര്‍ഥികളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് 1000കിലോമീറ്ററോളം വരുന്ന മതിലുകള്‍ നിര്‍മ്മിച്ചു. ലിത്വാനിയും ബലാറസും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നിടത്താണ് ആദ്യ ഇരുമ്പ് മതില് നിര്‍മ്മിച്ചിരിക്കുന്നത്. ബലാറസ് വഴി മിഡില്‍ ഈസ്റ്റില്‍ നിന്നും, മറ്റും രാജ്യങ്ങളില്‍ നിന്നും കടന്നുകയറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മതില് നിര്‍മ്മാണം നടത്തുന്നത്.
ബലാറസ് അഭയാര്‍ത്ഥികളുടെ കടന്നുകയറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയന് അഭിപ്രായപ്പെടുന്നത്. പോളണ്ട് ലിത്വാനിയ, ലത്വിയ തുടങ്ങിയ രാജ്യങ്ങളുലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടുന്നത്. എന്നാല്‍ ബലാറസ് നിരന്തരമായി ഇതിനെ നിഷേധിക്കുന്നുണ്ടെങ്കിലും, ബലാറസ് പ്രസിഡന്റ് ആലക്സാന്‍ഡര്‍ ലുഷേന്കോ പറയുന്നത് അഭയാര്‍ത്ഥിളെ യൂറോപ്യന്‍ യൂണിയന് സാഹായിക്കുന്നത് വരെ കടന്നുകയറ്റത്തെ എതിര്‍ക്കില്ല എന്നാണ്.
യൂറോപ്യന്‍ യൂണിയനിലെ മൂന്നു രാജ്യങ്ങളും റേസര്‍ വയറുകള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ തിരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയോടെ ലിത്വാനിയ 3.4 മീറ്ററോളം ഉയരത്തില്‍ മുള്ളുവേലികള്‍ തീര്‍ത്തിരിക്കുകയാണ്. അതിര്‍ത്തികള്‍ എല്ലാം തന്നെ ഇങ്ങനെ മുളളുവേലികള്‍ തീര്‍ക്കുന്നത് അപ്രായോഗികമാണ്, അവര്‍ ഇതിലെ മറികടക്കാന്‍ ശ്രമിച്ചേക്കാം എന്നാലും ഞങ്ങള്‍ അതിനെ പ്രതിരോധിക്കുകതന്നെ ചെയ്യും ലിത്വാനിയന്‍ അതിര്‍ത്തി സുരക്ഷമേധാവി വിര്ഗിജസ് റൗഗല് അഭിപ്രായപ്പെട്ടു.
ലിത്വാനിയ 500 കിലോമീറ്റര്‍ മതില് നിര്‍മ്മാണത്തിനായി 152 മില്യണ്‍ യൂറോ അനുവദിച്ചിരിക്കുകയാണ്. അടുത്ത സെപ്തബറോടെ പൂര്‍ത്തിയാകും എന്നാണ് പ്രത്യാശിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും, വീഡിയോ സംവിധാനങ്ങളും മതിലില്‍ ഉണ്ടാകും.
കഴിഞ്ഞ ആഗസ്ററില്‍ ബലാറസ് വഴി ലിത്വാനിയില്‍ 4000 ത്തോളം അഭയാര്‍ഥികള്‍ കടന്നുകയറി. രാജ്യങ്ങള്‍ എല്ലാവരേയും തന്നെ ബലാറസിലേക്ക് തിരിച്ചയച്ചു. 5000ത്തോളം പേരെ കടത്തിവിടാതെ തടയാനും സാധിച്ചതായി അതിരക്ഷ സേന അറിയിച്ചു. കഴിഞ്ഞ ദിവസം പോളീഷ് സൈന്യത്തിന് നേരെ ബലാറസ് സൈന്യം വെടി ഉതിര്ത്തായി പോളീഷ് ഡിഫന്‍സ് മിനിസ്്ട്രി പറയുന്നു. അഭയാര്‍ത്ഥികളെ ശക്തമായിതന്നെ നേരിടുമെന്നും, രാജ്യസുരക്ഷക്കാണ് പ്രാധന്യം നല്‍കുന്നത് എന്നും യൂറോപ്യന്‍ യൂണിയന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: