ലഖ്നൗ: വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കുകയുളളു എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍പ് തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിയെ നയിച്ചിരുന്നു.പാര്‍ട്ടി പറയുകയാണെങ്കില്‍ എവിടെ ആയാലും താന്‍ മത്സരിക്കും.പാര്‍ട്ടിയുടെ പാര്‍ലമെന്റററി സമിതിയാണ് ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത്.അതിനനുസരിച്ചാണ് എല്ലാരും പ്രവര്‍ത്തിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് വാഗ്ദാനം നല്കിയ കാര്യങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ട്.2017 ചുമതല ഏറ്റെടുക്കമ്പോള്‍ യുപിയിലെ സുരക്ഷ വളരെ പ്രശ്നത്തിലായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവസ്ഥകള്‍ എല്ലാം തന്നെ മാറിയിരിക്കുന്നു.യുപി ഇപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിന് തന്നെ ഒരു മാതൃകയായകുകയാണ്.കഴിഞ്ഞ നാലര വര്‍ഷമായി കലാപങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല.ഉത്സവങ്ങള്‍ എല്ലാം തന്നെ വളരെ ഭംഗിയായും സമാധനപരമായും നടക്കുന്നു. അയോദ്ധ്യയില്‍ നടന്ന ഉത്തര്‍പ്രദേശിന്റെ സ്വന്തം ഉത്സവമായ ദീപോത്സവം ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.പ്രയാഗ് രാജിലെ കുംഭമേള എന്നിവയും ശ്രദ്ധേയമാണ്.
വ്യവസായത്തിനും, നിക്ഷേ്പത്തിനും സൗഹാര്‍ദ്ദപരമായ സംസ്ഥാനമായി മാറിയിരിക്കുകയാണ് യുപി ഇന്ന്.ജനങ്ങളുടെ ഉന്നമനത്തിനും, ജോലി കാര്യങ്ങളിലും വലിയ ഉയര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്.വിദേശത്ത് നിര്‍മ്മിച്ചിരുന്ന പല ഉത്പന്നങ്ങളും കൊവിഡിന്റെ കാലത്ത് ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി.മൊബൈല്‍ ഫോണുകളുടെ ഡിസ്പ്ലയും മറ്റും ചൈനയില്‍ നിന്ന് നിര്‍മ്മിച്ച് വന്നിരുന്നതാണ്.അവയിപ്പോള്‍ ഇന്ത്യയില്‍ സ്വന്തം പ്ലാന്റില്‍ നിര്‍മ്മിച്ചു.വ്യവസായം വളരുന്നതില്‍ ഉത്തര്‍പ്രദേശ് ഒരു മികച്ച സൗഹാര്ദസംസ്ഥാനമായി മാറി.
റോഡുകള്‍ എല്ലാം തന്നെ ഗുണനിലപാരമുളളവയാണ്.അതോടൊപ്പം പൂര്‍വ്വാചല്‍ എക്സപ്രസ് ഹൈവേ ഈ മാസം തന്നെ ഉദ്ഘാടനം നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.പൂര്‍വ്വാചല്‍ ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി 60 ലക്ഷത്തോളം ആളുകള്‍ക്ക് ജോലി ലഭിച്ചു.ധാരാളം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു.സംസ്ഥാനത്തെ പട്ടിണിമരണത്തിലും വന്‍തോതില്‍ കുറവുണ്ടായി.കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണത്തിനും മറ്റും ലഭ്യതക്കുറവില്ലായിരുന്നു.സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ആര്‍ക്കും തന്നെ പരാതികള്‍ ഉണ്ടായിരുന്നില്ല.റേഷന്‍ ലഭിക്കുന്നതില്‍ 97% പേരും സംതൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: