Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുതല്‍ രാമേശ്വരം വരെ; ഭാരത പൈതൃകവും രാമായണവും അടുത്തറിഞ്ഞുകൊണ്ടൊരു തീവണ്ടി യാത്ര; ഐആര്‍സിടിസിയുടെ ‘ശ്രീരാമായണയാത്ര’ സര്‍വീസിന് തുടക്കമായി

ആകെ 7500 കിലോമീറ്ററാണ് യാത്രയുടെ ദൈര്‍ഖ്യം. എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളും ഉദ്യോഗസ്ഥരുമുണ്ടാകും. ഭക്ഷണത്തിനായി, ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ള രണ്ട് ഭക്ഷണശാലകളും അടുക്കളയുമുണ്ട്. ഒപ്പം കുളിക്കാനുള്ള സൗകര്യവും ട്രെയിനിന്റെ ഉള്ളിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 11:36 am IST
inIndia

ന്യൂദല്‍ഹി: ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേഖോ അപ്നാ ദേശ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഐ.ആര്‍.സി.ടി.സിയുടെ ശ്രീ രാമായണ യാത്ര തീവണ്ടി സര്‍വീസ് ഞായറാഴ്ച ആരംഭിച്ചു.  

ദല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധമുള്ള എല്ലാ പ്രധാന സ്ഥലങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രയാണിത്. 17 ദിവസം കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാവുന്നത്.  

ശ്രീരാന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് ആദ്യം പോവുക.  സഞ്ചാരികള്‍ക്ക് ഇവിടെ രാമ ജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം എന്നിവയും നന്ദിഗ്രാമിലെ ഭരത് മന്ദിറും സന്ദര്‍ശിക്കാം. അതിനു ശേഷം തീവണ്ടി ബിഹാറിലെ സീതാമര്‍ഹിയിലേക്കാണ് പോവുക. ഇവിടെ ജനക്പുരിലെ രാം ജാനകി ക്ഷേത്രവും സീതയുടെ ജന്മസ്ഥലവും കാണാം.  

ശ്രീരാമന്റെയും സീതാദേവിയുടെയും ജന്മസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ട്രെയിന്‍ പോകുന്നത് ക്ഷേത്രങ്ങളുടെ നഗരമെന്നറിയപ്പെടുന്ന വാരണാസിയിലേക്കാണ്. ഇവിടെ സഞ്ചാരികള്‍ക്ക്, വാരാണസി, പ്രയാഗ്, ശ്രിംഗവര്‍പുര്‍, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ സ്ഥലങ്ങളിലേക്ക് റോഡ് മാര്‍ഗമാണ് പോകേണ്ടത്. വാരാണസി, പ്രയാഗ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് രാത്രി തങ്ങേണ്ടത്.

വാരണാസിയില്‍ നിന്ന് ട്രെയിനിന്റെ അടുത്ത ലക്ഷ്യം നാസിക്കാണ്. ഇവിടെ ത്രയംബകേശ്വര്‍ ക്ഷേത്രവും പഞ്ചവടിയുമാണ് സന്ദര്‍ശിക്കാനാവുക. കര്‍ണാടകയിലെ പുരാതന കിഷ്‌കിന്ദ സ്ഥിതിചെയ്യുന്ന ഹംപിയാണ് അടുത്തതായി സഞ്ചാരികളെ കാത്തിരിക്കുന്നത്. രാമേശ്വരത്താണ് യാത്ര അവസാനിക്കുന്നത്. യാത്രയുടെ പതിനേഴാം ദിവസം തീവണ്ടി ദല്‍ഹിയിലേക്ക് മടങ്ങും.  

ആകെ 7500 കിലോമീറ്ററാണ് യാത്രയുടെ ദൈര്‍ഘ്യം. എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളും ഉദ്യോഗസ്ഥരുമുണ്ടാകും. ഭക്ഷണത്തിനായി, ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ള രണ്ട് ഭക്ഷണശാലകളും അടുക്കളയുമുണ്ട്. ഒപ്പം കുളിക്കാനുള്ള സൗകര്യവും ട്രെയിനിന്റെ ഉള്ളിലുണ്ട്.  

ശ്രീ രാമായണ യാത്രയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഒരാള്‍ക്ക് സെക്കന്‍ഡ് എസിയില്‍ 82,950 രൂപയും ഫസ്റ്റ് എസിയില്‍ 1,02,095 രൂപയുമാണ് നിരക്ക്. തിരക്ക് പരിഗണിച്ച് ഈ വര്‍ഷം ഡിസംബറില്‍ നിരക്കില്‍ യാതൊരു മാറ്റവുമില്ലാതെ രാമായണ യാത്ര നടത്തുമെന്നും റെയില്‍വേ അറിയിച്ചു.  

Tags: രാമായണംRailwayറെയില്‍വേടൂറിസംindian railwayഐആര്‍സിടിസിയാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

India

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.