ന്യൂദല്‍ഹി : വര്‍ത്തമാനത്തെ വല്ലഭ്ഭായ് പട്ടേലാണ് മോദിയെന്ന് സന്ദേശം ഒട്ടേറെ ഗുജറാത്തികളെ ആകര്‍ഷിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ‘പ്രൈഡ് പ്രജുഡീസ് ആന്‍ഡ് പന്ഡിട്രി: ദി എസെന്‍ഷല്‍ ശശി തരൂര്‍’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പട്ടേലിന് ദേശീയ തലത്തിലുണ്ടായിരുന്ന ആകര്‍ഷകത്വവും ഗുജറാത്തി വേരും മോദിക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ഗുജറാത്തികളായ മഹാത്മാ ഗാന്ധിയുടെയും പട്ടേലിന്റെയും അങ്കിയണിഞ്ഞാല്‍ അവരുടെ പ്രഭയില്‍ തനിക്കും അല്പം പറ്റാം എന്ന കണക്കുകൂട്ടലാണ് മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മോദി ശ്രമം തുടങ്ങിയതാണെന്നും ഇതില്‍ തരൂര്‍ പറയുന്നുണ്ട്.
അലൈഫ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉരുക്കുമനുഷ്യനായ പട്ടേലിന്റെ 600 അടിയോളം ഉയരമുള്ള പ്രതിമ ഗുജറാത്തില്‍ പണിയുന്നതിനായി രാജ്യമെമ്പാടുമുള്ള കര്‍ഷകരോട് അവരുടെ കലപ്പകളില്‍നിന്ന് ഇരുമ്പ് സംഭാവന ചെയ്യാന്‍ പറഞ്ഞു. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെ ചെറുതാക്കി ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായി അത് മാറി.
ഇത് കൂടാതെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള ലേഖനത്തില്‍ ബിജെപി നേതാവ് എ.ബി. വാജ്പേയിയെക്കുറിച്ചും തരൂര്‍ പരാമര്‍ശിക്കുന്നുണ്ട്. നെഹ്രുവിന്റെ മരണാനന്തരം പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ വാജ്പേയി നടത്തിയ വികാരനിര്‍ഭരവും കാവ്യാത്മകവുമായ അനുസ്മരണവുമാണ് വാജ്പേയ് നടത്തിയത്.
അദ്ദേഹത്തിന്റെ പ്രസംഗം പതിവ് അനുസ്മരണത്തിനും അപ്പുറമായിരുന്നു. നെഹ്രുവിന്റെ ആദര്‍ശങ്ങള്‍ക്കായി പുനരര്‍പ്പണം ചെയ്യാന്‍ അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തെന്നും ഇതില്‍ തരൂര്‍ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ തന്റെ കേരള പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: